വേ ഓഫ് ലൈഫ് ഇഫ്താർ സംഘടിപ്പിച്ചു
text_fieldsഡ്രൈവേഴ്സ് കൂട്ടായ്മയായ വേ ഓഫ് ലൈഫ് സംഘടിപ്പിച്ച ഇഫ്താർ മീറ്റ്
റിയാദ്: ഡ്രൈവേഴ്സ് കൂട്ടായ്മയായ വേ ഓഫ് ലൈഫ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 21 മദീന ഹൈപ്പർ മാർക്കറ്റ് ഹാളിൽ നടന്ന ഇഫ്താർ മീറ്റിൽ നിരവധി പേർ പങ്കെടുത്തു. ഗ്രൂപ് പ്രസിഡൻറ് തെന്നല സിദ്ദിഖ്, ജനറൽ സെക്രട്ടറി സിജു ബഷീർ, വൈസ് പ്രസിഡൻറ് നൗഷാദ് പട്ടാമ്പി, ജോയിൻ സെക്രട്ടറി മുജീബ് ഏലംകുളം, ട്രഷറർ ബഷീർ പട്ടാമ്പി, ഏരിയ എക്സിക്യൂട്ടിവുമാരായ നിഷാദ് ശിഫ, റിയാസ് സുവൈദി, മുജീബ് മമ്പാട് ബത്ഹ, ബാബു ഷറഫ് മുർസലാത്ത്, മുജീബ് ഒറ്റപ്പാലം അസീസിയ, അജാസ് ദാഖൽ മഅദൂദ്, അഷ്കർ റൗദ, ഷമീർ മലസ്, ഗ്രൂപ് ഉപദേശക സമിതി അംഗങ്ങളായ താജുദ്ദീൻ മാഹി, ബബീഷ് എന്നിവർ നേതൃത്വം നൽകി. പ്രസിഡൻറ് തെന്നല സിദ്ദീഖ് സ്വാഗതവും ജനറൽ സെക്രട്ടറി സിജു ബഷീർ നന്ദിയും പറഞ്ഞു.

