ചൂട് കുറക്കാൻ ഹറമിൽ 600 വാട്ടർസ്പ്രേ ഫാനുകൾ
text_fieldsമക്ക: മക്ക ഹറമിലെത്തുന്നവർക്ക് ചൂടിന് ആശ്വാസം പകരാൻ 600 വാട്ടർസ്പ്രേ ഫാനുകളും. ഹറമിന് മുറ്റങ്ങളിലാണ് ഇത്രയും ഫാനുകൾ ഇരുഹറം കാര്യാലയം ഒരുക്കിയത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ഇൗ ഫാനുകൾ ചൂടിന് വലിയ ആശ്വാസമാണ് നൽകുന്നത്. ചൂട് 30 ഡിഗ്രിയിൽ എത്തുേമ്പാഴാണ് ഫാനുകൾ പ്രവർത്തിക്കുക. ഫ്രിയോൺ സംവിധാനത്തിലൂടെ അന്തരീഷം തണുപ്പിക്കുന്നതിനേക്കാൾ മികച്ചതും അനുയോജ്യവും വൈദ്യുതി ഉപയോഗം കുറക്കുന്നതുമാണ് വാട്ടർ സ്പ്രേ ഫാനുകൾ.
ഫാനുകൾ പ്രവർത്തിക്കുന്നതിലൂടെ ഹറം മുറ്റങ്ങളിലെ ചൂടിെൻറ അളവ് ഒമ്പത് ഡിഗ്രി വരെ കുറക്കാൻ സാധിക്കും. ഫാനുകൾക്ക് വേണ്ട വെള്ളമെത്തിക്കുന്നതിന് പ്രത്യേക സംഭരണിയും ഒരുക്കിയിട്ടുണ്ട്. ഫിൽറ്റർ ചെയ്ത വെള്ളം പ്രത്യേക പൈപ്പ് സംവിധാനം വഴിയാണ് ഫാനിലേക്ക് പമ്പ് ചെയ്യുന്നത്. ഇവക്ക് പുറമെ മത്വാഫിനടുത്ത കെട്ടിടങ്ങളിലായി 4500 ലധികം സാധാരണ ഫാനുകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
