റാബിഗ് ഡാമിൽനിന്ന് വെള്ളം തുറന്നുവിട്ടു
text_fieldsറാബിഗ് താഴ്വരയിലെ ഡാം തുറന്ന് വെള്ളമൊഴുക്കിയപ്പോൾ
റിയാദ്: മഴയെ തുടർന്ന് നിറഞ്ഞ റാബിഗ് ഡാം തുറന്നുവിട്ടു. സൗദി വടക്കൻ മേഖലയിലെ റാബിഗ് താഴ്വരയിലെ ഡാമിൽനിന്ന് ഒരു കോടി ക്യുബിക് മീറ്റർ വെള്ളമാണ് തുറന്നുവിടുന്നത്. 34 ദിവസത്തേക്കാണ് ഡാം തുറന്നിരിക്കുന്നത്. ഒരു സെക്കൻഡിൽ നാല് ക്യുബിക് വെള്ളമെന്ന നിലയിലാണ് ഒഴുക്കിവിടുന്നത്. പ്രദേശത്തെ കാർഷികമേഖലക്ക് ഗുണം കിട്ടുംവിധമാണ് വെള്ളം തുറന്നുവിടുന്നതെന്ന് പരിസ്ഥിതി മന്ത്രാലയം മക്ക ബ്രാഞ്ച് ഡയറക്ടർ ജനറൽ എൻജി. സഈദ് അൽഗാംദി വ്യക്തമാക്കി. കർഷകർക്ക് കൃഷി ചെയ്യാൻ വെള്ളം വേണം.
കിണറുകളിലെ ജലനിരപ്പ് ഉയർത്താൻ ഇങ്ങനെ ഡാം തുറന്നുവിടുന്നതിലൂടെ കഴിയുമെന്നും റാബിഗ് താഴ്വരയിൽ ധാരാളം കർഷകരും കൃഷിത്തോട്ടങ്ങളുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തവണ ലഭിച്ച മഴയെ തുടർന്ന് ഡാമിൽ നല്ലനിലയിൽ ജലനിരപ്പുയർന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

