Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാട്ടർ മീറ്ററുകൾ...

വാട്ടർ മീറ്ററുകൾ ഡിജിറ്റൽ സംവിധാനവുമായി ബന്ധിപ്പിക്കുന്നു

text_fields
bookmark_border
വാട്ടർ മീറ്ററുകൾ ഡിജിറ്റൽ സംവിധാനവുമായി ബന്ധിപ്പിക്കുന്നു
cancel

ജിദ്ദ: രാജ്യത്തെ ജലവിതരണ സംവിധാനത്തി​െൻറ ഉപഭോക്താക്കൾക്കുള്ള വാട്ടർ മീറ്ററുകൾ ഡിജിറ്റൽ സംവിധാനവുമായി ബന്ധിപ്പിക്കുന്ന നടപടി ആരംഭിച്ചു. ഇലക്​ട്രോണിക്​ വാടക കരാർ (ഇൗജാർ) എന്ന സംവിധാനത്തിലേക്കാണ്​​ വാട്ടർ മീറ്ററുകളെ ബന്ധിപ്പിക്കുന്നത്​.

നാഷനൽ വാട്ടർ കമ്പനിയും നാഷനൽ ഹൗസിങ്​ കമ്പനിയും സഹകരിച്ചാണ്​ ഇത്​ നടപ്പാക്കുന്നത്​. ഇലക്​ട്രോണിക്​ വാടകസംവിധാനത്തിൽ രേഖകൾ കൈമാറ്റംചെയ്യുന്നതോടെ ഓരോ ഉപഭോക്താവി​െൻറയും കെട്ടിടത്തിൽ ഘടിപ്പിച്ചിരിക്കുന്ന വാട്ടർ മീറ്ററി​െൻറ പ്രവർത്തനം ഡിജിറ്റൽ സംവിധാനത്തി​െൻറ ഭാഗമാകും. ഈ മാറ്റം സ്വമേധയാ സംഭവിക്കും​. അതിന്​ ഉപഭോക്താവ്​ ഒന്നും ചെയ്യേണ്ടതില്ല. വാട്ടർ മീറ്റർ 'ഇൗജാർ' സംവിധാനവുമായി ബന്ധിപ്പിക്കുന്നതിലൂടെ റിയൽ എസ്​റ്റേറ്റ് ബ്രോക്കർമാർ വഴി കെട്ടിട ഉടമകൾക്കും വാടകക്കാരായ ഗുണഭോക്താക്കൾക്കും ​നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുമെന്ന് ​സംയുക്ത വാർത്തക്കുറിപ്പിൽ ബന്ധപ്പെട്ടവർ വിശദീകരിച്ചു.

കെട്ടിട ഉടമ​ക്ക്​ പകരം വാടകക്കാര​െൻറ പേരിൽ വാട്ടർ ബിൽ നൽകാൻ ഇതിലൂടെ സാധിക്കും​. വാടക കാലാവധിയിൽ ഉടമയിലേക്കോ ബ്രോക്കറിലേക്കോ പോകാതെ ബിൽ നേരിട്ട് അടക്കാനും സാധിക്കും. ഈ സംവിധാനം രാജ്യത്ത്​ എല്ലായിടത്തും ലഭ്യമാകും. വാടകക്കാർക്ക്​ അവരുടെ വീടുകൾക്കുള്ള ജലസേവനങ്ങൾ കൈകാര്യംചെയ്യാനും ഉപഭോഗം വ്യവസ്ഥാപിതമാക്കാനും ലക്ഷ്യമിട്ടാണ്​ സംവിധാനം ഒരുക്കിയത്​. കെട്ടിട ഉടമ അല്ലെങ്കിൽ റിയൽ എസ്​റ്റേറ്റ് ബ്രോക്കർ മുഖേന ബില്ലുകൾ വാങ്ങുകയും അടക്കുകയും ചെയ്യുന്ന നേര​േത്തയുള്ള സംവിധാനത്തിൽ ഉപഭോക്താക്കൾക്ക്​ ഉണ്ടായിരുന്ന പ്രയാസങ്ങളും തർക്കങ്ങളും കുറക്കുകയാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഇരുവകുപ്പുകളും വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Water meters
News Summary - Water meters are connected to a digital system
Next Story