പടക്ക വിൽപനക്കും ഉപയോഗത്തിനും എതിരെ മുന്നറിയിപ്പ്
text_fieldsറിയാദ്: രാജ്യത്തിനുള്ളിൽ പടക്കങ്ങൾ നിർമിക്കുകയോ വ്യാപാരം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവർക്ക് മുന്നറിയിപ്പ് നൽകി പബ്ലിക് പ്രോസിക്യൂഷൻ. ഈദുൽ ഫിത്ർ ആഘോഷങ്ങൾ വരാനിരിക്കെയാണ് മുന്നറിയിപ്പ്. പെരുന്നാൾ ആഘോഷങ്ങൾക്കിടയിൽ പടക്കം പൊട്ടിക്കൽ വ്യാപകമാകുന്നതിനാൽ പ്രത്യേകിച്ച് കുട്ടികൾക്കിടയിൽ എല്ലാ വർഷവും നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. പടക്കം നിർമിക്കുകയും വിൽക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവർക്കെതിരെ സാമ്പത്തിക പിഴയും തടവും ശിക്ഷിക്കും.
ആറ് മാസം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ. സ്ഫോടകവസ്തുക്കൾ, പടക്കങ്ങൾ എന്നിവക്കുവേണ്ട പെർമിറ്റ് ഇല്ലാതെ അവ ഉണ്ടാക്കുക, കൈവശം വെക്കുക, കയറ്റുമതി ചെയ്യുക, ഇറക്കുമതി ചെയ്യുക, വിൽക്കുക, ഉപയോഗിക്കുക, കൊണ്ടുപോകുക, സംഭരിക്കുക, നിർമിക്കാൻ പരിശീലിപ്പിക്കുക എന്നിവയെല്ലാം നിരോധിക്കപ്പെട്ടതാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

