Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗദി പതാകയെ അവഹേളിക്കുന്നതിന് എതിരെ മുന്നറിയിപ്പ്
text_fieldsbookmark_border
റിയാദ്: സൗദി അറേബ്യയുടെ ദേശീയ പതാക താഴ്ത്തിക്കെട്ടുകയോ അവഹേളിക്കുകയോ ചെയ്യുന്നതിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 22ന് ‘സ്ഥാപക ദിനം’ ആഘോഷിക്കാൻ സൗദി ഒരുങ്ങുന്നതിനോടനുബന്ധിച്ചാണ് പബ്ലിക് പ്രോസിക്യൂഷെൻറ മുന്നറിയിപ്പ്. പൊതുസ്ഥലത്ത് സർക്കാറിനോട് വിദ്വേഷം തീർക്കാനോ അവഹേളിക്കാനോ ആരെങ്കിലും ദേശീയ പതാക താഴ്ത്തുകയോ അപമാനിക്കുകയോ ചെയ്താൽ 3000 റിയാൽ പിഴയോ ഒരു വർഷത്തെ തടവോ അല്ലെങ്കിൽ ഈ രണ്ട് പിഴകളും കൂടിയോ ശിക്ഷിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

