Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅമീർ മുഹമ്മദിന്​...

അമീർ മുഹമ്മദിന്​ ​ലണ്ടനിൽ ഉൗഷ്​മള സ്വീകരണം

text_fields
bookmark_border
അമീർ മുഹമ്മദിന്​ ​ലണ്ടനിൽ ഉൗഷ്​മള സ്വീകരണം
cancel

ജിദ്ദ: സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീർ മുഹമ്മദ്​ ബിൻ സൽമാൻ മൂന്നുദിവസത്തെ സന്ദർശനത്തിനായി ബ്രിട്ടനിലെത്തി. ഇൗജിപ്​ത്​ സന്ദർശനം പൂർത്തിയാക്കി ലണ്ടനിലിറങ്ങിയ അദ്ദേഹത്തിന്​ ഉൗഷ്​മളമായ സ്വീകരണമാണ്​ ലഭിച്ചത്​. രാഷ്​ട്രീയ, പ്രതിരോധ, വ്യാപാര രംഗങ്ങളിൽ നിരവധി ധാരണകൾക്ക്​ അടിത്തറപാകുന്ന നിർണായക സന്ദർശനമാകും ഇതെന്ന്​​ രാജ്യാന്തര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.  മൊത്തം 100 ശതകോടി ഡോളറി​​​െൻറ കരാറുകളാകും ഇൗ ദിവസങ്ങളിൽ ഒപ്പുവെക്കപ്പെടുക.
ബുധനാഴ്​ച രാവിലെ ബക്കിങ്​ഹാം കൊട്ടാരത്തിലെത്തിയ അമീർ മുഹമ്മദ്​ എലിസബത്ത്​ രാജ്​ഞിയുമായി കൂടിക്കാഴ്​ച നടത്തി. രാജകുടുംബത്തിലെ മറ്റുഅംഗങ്ങളെയും അദ്ദേഹം കണ്ടു. അമീർ മുഹമ്മദിനായി കൊട്ടാരത്തിൽ പ്രത്യേക വിരുന്നും ഒരുക്കിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ളത്​ ചരിത്രപ്രധാന സൗഹൃദമാണെന്നും അതിന്​ നൂറ്റാണ്ട്​ പഴക്കമുണ്ടെന്നും അമീർ മുഹമ്മദ്​ ചൂണ്ടിക്കാട്ടി. ആധുനിക സൗദി രാഷ്​ട്ര ത്തി​​​െൻറ സ്​ഥാപനകാലം മുതൽതന്നെ അടുത്ത ബന്ധമാണ്​ ഇരുരാജ്യങ്ങളും കാത്തുസൂക്ഷിക്കുന്നത്​. ഉഭയതാൽപര്യമുള്ള നിരവധി വിഷയങ്ങൾ രണ്ടുരാജ്യങ്ങൾക്കുമുണ്ട്​.  എക്കാലത്തേയും മികച്ച നിലയിലാണ്​ ഇപ്പോ​ഴത്തെ ബന്ധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
സാ​േങ്കതിക വിദ്യ, വിദ്യാഭ്യാസം, സുരക്ഷ തുടങ്ങിയ മേഖലകളിൽ സുപ്രധാന കരാറുകളാണ്​ വരും ദിവസങ്ങളിൽ ഒപ്പുവെക്കാനിരിക്കുന്നത്​. വിവിധ രംഗങ്ങളിൽ ദീർഘകാല ഉഭയബന്ധം ഇരുരാജ്യങ്ങളും തമ്മിലുണ്ട്​. അമേരിക്കക്ക്​ പിന്നിൽ സൗദിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്​ ബ്രിട്ടൻ. പശ്​ചിമേഷ്യയിലെ ബ്രിട്ട​​​െൻറ ഏറ്റവും വലിയ പങ്കാളി സൗദിയുമാണ്​. 17.5 ശതകോടി ഡോളർ മൂല്യമുള്ള 300 ലേറെ സംയുക്​ത സംരംഭങ്ങളാണ്​ ഇരുരാജ്യങ്ങൾക്കുമിടയിൽ നിലവിലുള്ളത്​. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഉഭയവ്യാപാരം 3.19 ശതകോടി ഡോളർ ഉയർന്നിട്ടുണ്ട്​. 
2016 ൽ സാധന, സേവന വ്യാപാരം 12.47 ശതകോടി ഡോളറായിരുന്നു. പുനരുപയുക്​ത ഉൗർജ പദ്ധതികൾക്കും സേവനങ്ങൾക്കുമായി 2023 ഒാടെ സൗദി അറേബ്യ, ബ്രിട്ടനുമായി 415 ദശലക്ഷം ഡോളറി​​​െൻറ ഇടപാടുകൾ നടത്തുമെന്നാണ്​ പ്രവചനം. 
ബ്രിട്ടീഷ്​ വിനോദകമ്പനിയായ വ്യൂ ഇൻറർനാഷനൽ സൗദിയിൽ 30 തിയറ്ററുകൾ തുടങ്ങാൻ ധാരണയിലെത്തിയിട്ടുമുണ്ട്​. 
അമീർ മുഹമ്മദി​​​െൻറ സന്ദർശനത്തിന്​ മുന്നോടിയായി ലണ്ടൻ നഗരത്തിലെങ്ങും അദ്ദേഹത്തിന്​ സ്വാഗതമോതി ബോർഡുകളും പോസ്​റ്ററുകളും ഉയർന്നിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ameer muhammedteressa may
News Summary - warm welcome for ameer muhammed in London-saudi arabia-gulfnews
Next Story