Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപശ്ചിമേഷ്യയില്‍ യുദ്ധം...

പശ്ചിമേഷ്യയില്‍ യുദ്ധം തടയും -സൗദി മന്ത്രിസഭ

text_fields
bookmark_border
പശ്ചിമേഷ്യയില്‍ യുദ്ധം തടയും  -സൗദി മന്ത്രിസഭ
cancel
camera_alt????? ?? ???? ????????????? ?????? ?????????????????? ????? ??????
ജിദ്ദ: പശ്ചിമേഷ്യയില്‍‌ കലുഷിത സാഹചര്യമുണ്ടാക്കാനുള്ള എല്ലാ നീക്കങ്ങളും തടയുമെന്ന് സൗദി മന്ത്രി സഭ. യുദ്ധം ത ടയുമെന്ന നേരത്തെയുള്ള പ്രഖ്യാപനം ജിദ്ദ അൽ സലാമ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭയോഗം ആവര്‍ത്തിച്ചു. ആഗോള എണ്ണ വിപണി സന്തുലിതമാക്കാനുള്ള നടപടിയുണ്ടാകുമെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു.ഇറാനെതിരായ നീക്കം അമേരിക്കയും അറബ് രാഷ്​ട്രങ്ങളും ശക്തമാക്കുന്നതിനിടെയാണ് സൗദി അറേബ്യ ഒരിക്കല്‍ കൂടി നിലപാട് ആവര്‍ത്തിച്ചത്. യുദ്ധം ഒഴിവാക്കണമെന്നതാണ് സൗദിയുടെ താല്‍പര്യമെന്ന് മന്ത്രിസഭ വ്യക്​തമാക്കി. ഇത് തടയാന്‍ ആവശ്യമായതെല്ലാം ചെയ്യും. സമാധാനമാണ് രാജ്യം ആഗ്രഹിക്കുന്നത്. ഒപ്പം ആഗോള വിപണിയില്‍ എണ്ണയുടെ വില സന്തുലിതമായി നിലനില്‍ക്കാനുള്ള നീക്കങ്ങളുണ്ടാകുമെന്നും യോഗം പ്രസ്താവനയില്‍ പറഞ്ഞു. സല്‍മാന്‍ രാജാവി​​െൻറ അധ്യക്ഷതയിലായിരുന്നു യോഗം. മക്കയില്‍ ഈ മാസാവസാനം നടക്കുന്ന ഇസ്​ലാമിക ഉച്ചകോടിയിലും അടിയന്തിര ജി സി സി ഉച്ചകോടിയിലും ഇറാന്‍ വിഷയം തന്നെയാകും പ്രഥമ അജണ്ട.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiwarsaudi news
News Summary - war-saudi-saudi news
Next Story