മേഖലയിലെ പ്രശ്നങ്ങൾക്ക് കാരണം യു.എൻ തത്വങ്ങളെ അതിലംഘിക്കുന്ന ശക്തികൾ -അമീർ മുഹമ്മദ്
text_fieldsന്യൂയോർക്ക്: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ െഎക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസിനെ സന്ദർശിച്ചു. മധ്യപൂർവേഷ്യയിലെ പ്രശ്നങ്ങൾക്ക് മുഴുവൻ കാരണം യു.എന്നിെൻറ തത്വങ്ങൾക്ക് വിലകൽപ്പിക്കാത്ത ശക്തികളാണെന്ന് ചർച്ചയിൽ അമീർ മുഹമ്മദ് സൂചിപ്പിച്ചു. രാജ്യത്തിെൻറ താൽപര്യങ്ങളും സുരക്ഷയും സംരക്ഷിക്കുകയാണ് സൗദി അറേബ്യ. അതിനൊപ്പം സഖ്യകക്ഷികളുമായി സഹകരിച്ച് മേഖലയുടെ സ്ഥിരതക്ക് വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നു. െഎക്യരാഷ്ട്ര സഭയുടെ സഹകരണത്തിൽ പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾക്ക് രാഷ്ട്രീയ പരിഹാരം കാണാൻ സൗദി അറേബ്യക്ക് ഏറെ താൽപര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യാന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൗദി അറേബ്യ നൽകുന്ന സഹായത്തിന് സെക്രട്ടറി ജനറൽ നന്ദി പറഞ്ഞു. റിയാദിലേക്ക് കഴിഞ്ഞ ദിവസം ഹൂതികൾ മിസൈൽ തൊടുത്തതിനെ അദ്ദേഹം അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
