Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅപലപിച്ചു; ലോകം...

അപലപിച്ചു; ലോകം സൗദിക്കൊപ്പം

text_fields
bookmark_border
അപലപിച്ചു; ലോകം സൗദിക്കൊപ്പം
cancel

ജിദ്ദ: സൗദിക്ക്​ നേരെയുണ്ടായ ഹൂതികളുടെ മിസൈൽ ആ​ക്രമണത്തെ ലോകം അപലപിച്ചു. അമേരിക്ക, ബ്രിട്ടൻ, റഷ്യ, ജർമനി തുടങ്ങിയ വൻശക്​തി രാഷ്​ട്രങ്ങളും അറബ്​, ഗൾഫ്​ രാജ്യങ്ങളും കടുത്ത ഭാഷയിലാണ്​ ഹൂതി നടപടിയെ അപലപിച്ചത്​. ഭീഷണികളിൽ നിന്ന്​ രാജ്യത്തെ സംരക്ഷിക്കാനുള്ള സൗദിയുടെ അവകാശത്തെ പിന്തുണക്കുന്നതായി യു.എസ്​ സ്​റ്റേറ്റ്​ ഡിപ്പാർട്ട്​മ​​െൻറ്​ വക്​താവ്​ ഹീതർ ന്യൂയർട്ട്​ പറഞ്ഞു. ഹൂതികൾ ഉൾപ്പെടെയുള്ള എല്ലാകക്ഷികളോടും രാഷ്​ട്രീയ ചർച്ചകളിലേക്ക്​ മടങ്ങാൻ ആവശ്യപ്പെടുകയാണെന്നും യമൻ പ്രശ്​നം ഉടൻ പരിഹരിക്കപ്പെടണമെന്നും വക്​താവ്​ കൂട്ടിച്ചേർത്തു. ഹൂതികൾക്ക്​ ആയുധം വിതരണം ചെയ്യുന്നത്​ ഇറാൻ ഉടനടി അവസാനിപ്പിക്കണമെന്ന്​ ബ്രിട്ടൻ ആവശ്യപ്പെട്ടു. 

യമനിൽ രാഷ്​ട്രീയ പരിഹാരത്തിന്​ ഇറാൻ പ്രതിജ്​ഞാബദ്ധമാണെങ്കിൽ ഹൂതികൾക്ക്​ ആയുധം നൽകുന്നത്​ നിർത്തണം. ആയുധം നൽകി പ്രദേശിക സംഘർഷം വർധിപ്പിക്കുന്നതും രാജ്യാന്തര സുരക്ഷക്ക്​ ഭീഷണി സൃഷ്​ടിക്കുന്നതും അവസാനിപ്പിക്കേണ്ടതുണ്ടെന്ന്​ ബ്രിട്ടീഷ്​ വിദേശകാര്യ ​െസക്രട്ടറി ബോറിസ്​ ജോൺസണും ഇൻറർനാഷനൽ ഡെവലപ്​മ​​െൻറ്​ ​െസക്രട്ടറി പെന്നി മോർഡൗണ്ടും പുറത്തിറക്കിയ സംയുക്​ത പ്രസ്​താവനയിൽ വ്യക്​തമാക്കി. തങ്ങളുമായി ചരിത്രപരമായ ബന്ധമോ താൽപര്യങ്ങളോ ഇല്ലാത്ത രാജ്യത്ത്​ ഇത്രയധികം പണം ഇറാൻ മുടക്കുന്നത്​ അത്​ഭുതകരമാണ്​. യമനി ജനതക്ക്​ മേൽ തങ്ങൾക്കുള്ള സ്വാധീനം ഉപയോഗിച്ച്​ പ്രശ്​നം അവസാനിപ്പിക്കാനാണ്​ ഇറാൻ ശ്രമിക്കേണ്ടത്​. യമനിലെ ഒൗദ്യോഗിക സർക്കാരിനുവേണ്ടി പ്രവർത്തിക്കുന്ന സൗദി സഖ്യസേനക്ക്​ ഞങ്ങളുടെ പിന്തുണയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. 

യു.എ.ഇ, ബഹ്​റൈൻ, ജോർഡൻ, പാകിസ്​താൻ, അൾജീരിയ, ഇൗജിപ്​ത്​ എന്നീ രാജ്യങ്ങളും സംഭവത്തെ അപലപിച്ചു. സൽമാൻ രാജാവിനും സൗദി ഭരണകൂടത്തിനുമുള്ള പിന്തുണ ഉറക്കെ പ്രഖ്യാപിക്കുകയാണെന്ന്​ അൾജീരിയ വ്യക്​തമാക്കി. ജനങ്ങൾ തിങ്ങിപ്പാർക്കുള്ള മേഖലകളിലേക്കുള്ള നിരുത്തരവാദപരമായ മിസൈൽ തൊടുക്കൽ യുദ്ധക്കുറ്റമാണെന്ന്​ ആംനസ്​റ്റിയുടെ ​മേഖല അധ്യക്ഷ സമാഹ്​ ഹദീദ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newswar- gulf news
News Summary - war- saudi gulf news
Next Story