യുദ്ധവുമായി ബന്ധപ്പെട്ട വാട്സാപ് സ്റ്റാറ്റസ്: ഹാഇലിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ
text_fieldsഹാഇൽ: മേഖലയിലെ യുദ്ധസാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ശത്രുപക്ഷത്തിന് അനുകൂലമായ പോസ്റ്റ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ഉത്തരേന്ത്യൻ സ്വദേശിയെ ഹാഇൽ പൊലീസ് അറസ്റ്റ് ചെയ്തു. നിലവിൽ ഇയാൾ ജയിലിലാണ്. വാട്സാപ് സ്റ്റാറ്റസ് വഴി പോസ്റ്റ് പങ്കുവെച്ചതിനാണ് നടപടി.
ഗൾഫ് മേഖലയിലെ യുദ്ധവിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നല്ലാതെ പ്രചരിപ്പിക്കരുതെന്ന് സൗദി അധികൃതർ നേരത്തെ തന്നെ കർശന നിർദേശം നൽകിയിരുന്നു. ഇത് ലംഘിക്കുന്നവരെ കണ്ടെത്താൻ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അനൗദ്യോഗികമായോ വ്യാജമായോ വരുന്ന വാർത്തകൾ, ചിത്രങ്ങൾ, വിഡിയോകൾ എന്നിവ സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്നത് ഗുരുതര നിയമലംഘനമാണെന്ന് അധികൃതർ ഓർമിപ്പിച്ചു. ഇത്തരം പ്രവണതകളിൽ നിന്ന് വിദേശികൾ വിട്ടുനിൽക്കണമെന്നും നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അവരെ ബോധവത്കരിക്കാൻ ഹാഇലിലെ സാമൂഹിക പ്രവർത്തകനായ റഹീം തിരൂരിനോട് പൊലീസ് അധികൃതർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

