വഖഫ് ഭേദഗതി ബിൽ ‘കേന്ദ്ര സർക്കാറിന്റെ നീക്കങ്ങൾക്കെതിരെ പോരാട്ടങ്ങൾക്ക് ശക്തി പകരുക’
text_fieldsഖുർആൻ മനഃപാഠമാക്കിയ മുഹമ്മദലിയെ റിയാദ് കെ.എം.സി.സി ഓൾഡ് സനാഇയ്യ ഏരിയ എക്സിക്യൂട്ടിവ് യോഗത്തിൽ ആദരിച്ചപ്പോൾ
റിയാദ്: കഴിഞ്ഞ ദിവസം ബി.ജെ.പി സർക്കാർ ഗൂഢലക്ഷ്യത്തോടെ തിടുക്കപ്പെട്ട് പാർലമെൻറിൽ പാസാക്കിയെടുത്ത വഖഫ് ഭേദഗതി ബില്ല് നഗ്നമായ ഭരണഘടനാ അവകാശലംഘനവും മുസ്ലിം സമുദായത്തിന്റെ മതപരമായ അവകാശത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് റിയാദ് കെ.എം.സി.സി ഓൾഡ് സനാഇയ്യ ഏരിയ എക്സിക്യൂട്ടിവ് യോഗം കുറ്റപ്പെടുത്തി. ഒരു സമുദായത്തെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള സംഘ്പരിവാറിന്റെ കാലങ്ങളായുള്ള ഈ നീക്കത്തിനെതിരെ രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികൾക്ക് കടുത്ത അതൃപ്തിയുള്ളതിന് ഉദാഹരണമാണ് ബില്ലിനെതിരെ പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിലും രാജ്യസഭയിലും നടത്തിയ പോരാട്ടം.
അത്തരം പോരാട്ടങ്ങളെ യോഗം പ്രശംസിക്കുകയും ചെയ്തു. ഏപ്രിൽ 16ന് മുസ്ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന വഖഫ് സംരക്ഷണ മഹാറാലിക്ക് ഐക്യദാർഢ്യവും അത് വിജയിപ്പിക്കുന്നതിന് ആവശ്യമായ എല്ലാവിധ പ്രവർത്തനങ്ങളും നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഖുർആൻ മനഃപാഠമാക്കിയ കമ്മിറ്റി ഭാരവാഹി അൻസാർ കൊല്ലത്തിന്റെ മകൻ മുഹമ്മദലിയെ യോഗത്തിൽ ഫലകം സമ്മാനിച്ച് ആദരിച്ചു. പ്രസിഡന്റ് ഷാഹിദ് അറക്കൽ അധ്യക്ഷതവഹിച്ചു. അബ്ദുൽ അസീസ് കരീറ്റിപ്പറമ്പ്, സലീം സിയാംകണ്ടം, ബഷീർ താമരശ്ശേരി, അൻസാർ കൊല്ലം, ശഫീഖ് മഞ്ചേരി, ശഹീർ വയനാട് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നൗഫൽ ചാപ്പപ്പടി സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി പി.കെ. ശഫീഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

