വഖഫ് ഭേദഗതി; പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
text_fieldsഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി പ്രതിഷേധ സദസ്സ്
ബുറൈദ: ഇന്ത്യൻ സർക്കാറിന്റെ വഖഫ് ഭേദഗതി ബില്ലിനെതിരെ ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ബുറൈദയിൽ നടന്ന പരിപാടി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രമോദ് കൂര്യൻ കോട്ടയം ഉദ്ഘാടനം ചെയ്തു. വഖഫ് ഭേദഗതി നിയമം ഭരണഘടന വിരുദ്ധവും ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള കടന്നുകയറ്റവുമാണെന്ന് പ്രതിഷേധ സദസ്സിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
എൻജി. മുഹമ്മദ് ബഷീർ മുഖ്യപ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി മുഖ്യ രക്ഷാധികാരി സക്കീർ പത്തറ, ഫൈസൽ ആലത്തൂർ (കെ.എം.സി.സി), നിഷാദ് പാലക്കാട് (പ്രവാസി സംഘം), അസ്കർ ഒതായി (സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ), റഷീദ് വാഴക്കാട് (തനിമ), ഷിഹാബ് സവാമ (ഐ.സി.എഫ്), അബ്ദുൽ റഫീഖ് (എസ്.ഐ.സി ഖാഫില) എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.പി.എം. അശ്റഫ് കോഴിക്കോട് സ്വാഗതവും ട്രഷറർ അനസ് ഹമീദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

