വഖഫ് ഭേദഗതി നിയമം ഭരണഘടനയോടുള്ള വെല്ലുവിളി
text_fieldsപ്രവാസി വെൽഫെയർ ബത്ഹ, ഗുറാബി ഏരിയകൾ സംഘടിപ്പിച്ച വഖഫ് പ്രതിഷേധ
യോഗത്തിൽ സി.സി അംഗം ശിഹാബ് കുണ്ടൂർ സംസാരിക്കുന്നു
റിയാദ്: പാർലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി നിയമം പൗരസ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനവും ഭരണഘടനയോടുള്ള കടുത്ത വെല്ലുവിളിയുമാണെന്ന് പ്രവാസി വെൽഫെയർ. വഖഫ് ഭേദഗതി നിയമത്തിനെതിരെ ബത്ഹ, ഗുറാബി ഏരിയകൾ സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ പ്രവാസി നേതാക്കൾ സംസാരിച്ചു.
നൂറ്റാണ്ടുകളുടെ ചരിത്രമുള്ളതും തലമുറകൾ കൈമാറി സംരക്ഷിച്ച് പോരുന്നതുമായ വഖഫ് ഭൂമികളും സ്വത്തുക്കളും സംഘ്പരിവാറിന് തീറെഴുതാൻ ഇന്ത്യൻ ജനത ഒരുക്കമല്ല, ഭരണഘടനയെ വെല്ലുവിളിച്ച് വംശീയതയുടെ തേരോട്ടം ഇന്ത്യൻ മണ്ണിൽ തുടരാനാണ് തീരുമാനമെങ്കിൽ ജനാധിപത്യ സമൂഹം ചെറുത്ത് തോൽപിക്കുമെന്നും യോഗം വ്യക്തമാക്കി.
പ്രവാസി സെൻട്രൽ പ്രൊവിൻസ് അംഗം ശിഹാബ് കുണ്ടൂർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ബത്ഹ ഏരിയ പ്രസിഡന്റ് അഡ്വ. ജമാൽ അധ്യക്ഷതവഹിച്ചു.
ബത്ഹ നൂർ ഓഡിറ്റോറിയത്തിൽ നടന്ന പ്രതിഷേധ സംഗമത്തിൽ ഗുറാബി ഏരിയ പ്രസിഡന്റ് ഷമീർ തലശ്ശേരി സ്വാഗതവും ബത്ഹ ഏരിയ സെക്രട്ടറി ഷമീർ മേലേതിൽ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.