വണ്ടൂർ പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
text_fieldsജിദ്ദയിൽ വണ്ടൂർ പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമം കെ.ടി.എ മുനീർ ഉദ്ഘാടനം ചെയ്യൂന്നു.
ജിദ്ദ: വണ്ടൂർ പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ജിദ്ദയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മുഖ്യ രക്ഷാധികാരി കെ.ടി.എ മുനീർ സംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്തെ തിരക്കുകൾക്കിടയിലും നാടിന്റെ ഓർമ്മകൾ പങ്കുവെക്കാനും പരസ്പര സൗഹൃദം പുതുക്കുവാനും ഇത്തരം ഒത്തുചേരലുകൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടായ്മ പ്രസിഡന്റ് ബേബി നീലാമ്പ്ര അധ്യക്ഷത വഹിച്ചു. സൗദി സന്ദർക്കുന്ന കൂട്ടായ്മയുടെ മുൻ സാരഥി അക്ബർ കരുമാര, ആദ്യ കാല പ്രവാസികളിലൊരാളായ കുഞ്ഞി മൊയ്ദീൻ പത്തുതറ എന്നിവർ മുഖ്യാതിഥികളായിരുന്നു.
വണ്ടൂർ പ്രവാസി കൂട്ടായ്മ ഭാരവാഹികളായ സവാദ് നാലകത്ത്, സമീർ പത്തുത്തറ, കെ.ടി. മുഹൈമിൻ തുടങ്ങിയവർ ആശംസകൾ നേർന്നു. റഊഫ് കരുമാര, കെ.ടി. റഷാദ്, ഹസൈൻ പുന്നപ്പാല, സി.ടി.പി. ഇസ്മാഈൽ, ജംഷീദ്, എ.പി. അൻവർ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി കെ.ടി സക്കീർ ഹുസൈൻ സ്വാഗതവും പി. റോഷിദ് നന്ദിയും പറഞ്ഞു. വണ്ടൂരിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി പ്രവാസി കുടുംബങ്ങൾ സംഗമത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

