വണ്ടൂർ കെ.എം.സി.സി പ്രവർത്തകസംഗമം
text_fieldsറിയാദ് കെ.എം.സി.സി വണ്ടൂർ മണ്ഡലം പ്രവർത്തകസംഗമം
റിയാദ്: വണ്ടൂർ മണ്ഡലം കെ.എം.സി.സി വാർഷിക കൗൺസിൽ യോഗവും പ്രവർത്തക സംഗമവും ഇശൽ മേളയും സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 18ലെ അൽ മനാഖ് ഇസ്തിറാഹയിൽ സംഘടിപ്പിച്ച സംഗമത്തിൽ, മലപ്പുറം ജില്ലാ കെ.എം.സി.സി ‘ബെസ്റ്റ് 32’ ഫുട്ബാൾ ടൂർണമെന്റിൽ വിജയികളായ വണ്ടൂർ മണ്ഡലത്തിലെ കാളികാവ്, മമ്പാട് ടീമിലെ കളിക്കാരെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച ‘റൈസ്’ സംഘടന ശാക്തീകരണ കാമ്പയിന്റെ വിശദീകരണം സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷാഫി തുവ്വൂർ നിർവഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ കാളികാവ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷംസു വടപുറം വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.
എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ ഷഫ്ന ജാസ്മിൻ എന്ന കുട്ടിക്കുള്ള മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം ആക്ടിങ് പ്രസിഡൻറ് സഫീർ ഖാൻ കരുവാരകുണ്ട് കൈമാറി. ജില്ല ജനറൽ സെക്രട്ടറി സഫീർ തിരൂർ, ഓർഗനൈസിങ് സെക്രട്ടറി മുനീർ മക്കാനി, സെക്രട്ടറി അർഷദ് തങ്ങൾ, യൂനുസ് നാണത്ത്, സെൻട്രൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം ഫസൽ റഹ്മാൻ, മണ്ഡലം കമ്മിറ്റി ചെയർമാൻ ജാഫർ കാളികാവ് തുടങ്ങിയവർ സംസാരിച്ചു. സുഹൈൽ മാട്ടുമ്മൽ, സജീർ തുവ്വൂർ, കലാം മാട്ടുമ്മൽ, അബ്ദുന്നാസർ മമ്പാട്, റാഷിദ് വാഫി തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

