അബ്ദുറഹ്മാൻ ഔദക്ക് വണ്ടൂർ പ്രവാസി കൂട്ടായ്മ യാത്രയയപ്പ് നൽകി
text_fieldsപ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കെ.കെ. അബ്ദുറഹ്മാൻ ഔദക്ക് വണ്ടൂർ പ്രവാസി കൂട്ടായ്മ പ്രതിനിധി സംഘം നൽകിയ യാത്രയയപ്പ്
ജിദ്ദ: 42 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കെ.കെ അബ്ദുറഹ്മാൻ ഔദക്ക് വണ്ടൂർ പ്രവാസി കൂട്ടായ്മ പ്രതിനിധി സംഘം യാത്രയയപ്പ് നൽകി. ജിദ്ദയിലെ ഗസ്സാസ് കമ്പനിയുടെ ഹെഡ് ഓഫിസിൽ ജോലി ചെയ്തിരുന്ന അബ്ദുറഹ്മാൻ ഔദ വണ്ടൂരിൽനിന്നുള്ള ആദ്യകാല പ്രവാസികളിൽ ഒരാളാണ്.
നാട്ടിൽ സർക്കാർ സർവിസിൽ കയറിയ ഉടനെ സഹോദരൻ മുഖേന വന്ന വിസയിലാണ് സൗദിയിലെത്തിയത്. കോവിഡ് പശ്ചാത്തലത്തിൽ നടന്ന ഹ്രസ്വമായ യാത്രയയപ്പ് ചടങ്ങിൽ കൂട്ടായ്മ പ്രസിഡൻറ് ബേബി നീലാമ്പ്ര, സെക്രട്ടറി റഷാദ് കരുമാര, എക്സിക്യൂട്ടിവ് അംഗങ്ങളായ സവാദ് നാലകത്ത്, കെ.ടി. സക്കീർ ഹുസൈൻ, സമീർ പത്തുതറ, ശരീഫ് പൂലാടൻ എന്നിവർ പങ്കെടുത്തു.

