Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘വാക്ക് 30’ നടത്ത...

‘വാക്ക് 30’ നടത്ത വ്യായാമ പരിപാടിക്ക്​​ ജുബൈലിൽ നല്ല ജനപങ്കാളിത്തം

text_fields
bookmark_border
‘വാക്ക് 30’ നടത്ത വ്യായാമ പരിപാടിക്ക്​​ ജുബൈലിൽ നല്ല ജനപങ്കാളിത്തം
cancel
camera_alt????? ???? ????? ???????????? ??????? 30? ????? ???????

ജുബൈൽ: നടത്ത വ്യായാമത്തി​​െൻറ പ്രാധാന്യത്തെ കുറിച്ച്​ പൗരന്മാർക്കിടയിൽ ബോധവത്​കരണത്തിന്​​ ജുബൈൽ റോയൽ കമീഷൻ സാമൂഹിക സേവന വകുപ്പുമായി ചേർന്ന്​ സംഘടിപ്പിച്ച ‘വാക്ക് 30’ൽ വലിയ ജനപങ്കാളിത്തം. അൽ-ഫനതീർ ബീച്ചിൽ നടന്ന പരിപാടിയിൽ കായിക, ആരോഗ്യ സംഘടനകളിലെ അംഗങ്ങൾ ഉൾപ്പടെ 400പേർ പങ്കെടുത്തു. ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച്​ അവബോധം സൃഷ്​ടിക്കലാണ്​ പരിപാടിയുടെ പ്രധാനലക്ഷ്യം. ആരോഗ്യകരമായ ഭക്ഷണശീലങ്ങളെ ജനങ്ങളെ പരിചയപ്പെടുത്താനും സഹായിക്കുകയാണ്​ പരിപാടിയുടെ ഉദ്ദേശ്യം. വാക്ക് 30​​െൻറ തുടർപരിപാടികളിൽ സ്കൂളുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽനിന്നുള്ളവരും പ്രാദേശിക ജനസമൂഹങ്ങളും പ​െങ്കടുക്കും.


പ്രതിദിനം 8,000 ചുവടെങ്കിലും നടന്ന്​ അത്​ മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ച്​ രേഖപ്പെടുത്തുന്ന ‘വാക്ക് ചലഞ്ച്’ ഇൗ പരിപാടികളിൽ ഒന്നാണ്​. പ്രതിദിന ചുവട്​ എണ്ണം പൂർത്തിയാക്കുന്ന 50 പേർ‌ക്ക് പ്രതിമാസം നറുക്കെടുപ്പിലൂടെ സമ്മാനവും നൽകും. സൗദി അറേബ്യയുടെ ആദ്യത്തെ ദേശീയ നടത്തദിനമായ മാർച്ച്​ അഞ്ചിന്​ (വ്യാഴാഴ്​ച) ആരോഗ്യ മന്ത്രാലയം ‘സൗദി വാക്ക്സ്’ പരിപാടി നടത്തും. നടത്തം രസകരവും ആരോഗ്യകരവുമായ പ്രവർത്തനമായി പ്രോത്സാഹിപ്പിക്കുന്നതിനും അതിൽ പങ്കാളികളാകാൻ കൂടുതൽ ആളുകളെ പ്രേരിപ്പിക്കുന്നതിനുമായി രാജ്യത്തി​​െൻറ എല്ലാ ഭാഗങ്ങളിലും നടത്ത പരിപാടികൾ സംഘടിപ്പിക്കും. വിഷൻ 2030 പ്രകാരം സൗദി അറേബ്യയിലെ ആയുർദൈർഘ്യം 74ൽ നിന്ന് 80 ആക്കാൻ ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നു. സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ള വിവിധ പ്രായക്കാർക്ക് നടത്തത്തി​​െൻറ തോത് വർധിപ്പിക്കുന്നതിനുള്ള ആദ്യപടിയാണ് വാക്ക് 30.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newswalk 30
News Summary - walk 30-saudi-gulf news
Next Story