Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകത്തുപെട്ടിക്ക്​...

കത്തുപെട്ടിക്ക്​ ചുറ്റും കറങ്ങിനടന്ന കാലം

text_fields
bookmark_border
കത്തുപെട്ടിക്ക്​ ചുറ്റും കറങ്ങിനടന്ന കാലം
cancel
camera_alt????????? ??????????? ?????? ????????

പഴയ ബത്​ഹയെ കുറിച്ച്​ 1984 മുതലുള്ള ഓർമയാണുള്ളത്​. അന്നത്തെ ബത്​ഹ വിവിധ ജില്ലക്കാർക്കായി​ ത രം തിരിച്ച ഗല്ലികളുടെ ഒരു സമുച്ചയമാണ്​. തിരുവനന്തപുരത്തുകാരുടേത്​​ ആസാദ്​ ഹോട്ടലിനോടും (പാരഗൺ) കൊല്ലം ജില ്ലക്കാർ ഭാരത്​ റസ്​റ്റോറൻറിനോടും​ ചേർന്നാണ് കൂടിച്ചേർന്നിരുന്നത്​. തൃശൂർകാർക്ക്​ എലൈറ്റ്​ ഹോട്ടൽ, ആലുവക ാർക്ക്​ താജ്​ ഹോട്ടൽ, ചെമ്മാട്​, മണ്ണാർക്കാട്​, തല​ശ്ശേരി തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ളവർക്കും പ്രത്യേക ഗല്ല ികളുണ്ടായിരുന്നു സംഗമ സ്​ഥലങ്ങളായി. ജുഹാന ഹോട്ടലിൻെറ സമീപത്ത്​ പൊന്നാനിക്കാരൻെറ ബഖാല​ മറക്കാൻ കഴിയാത്തതാണ്​. അവിടെയും ഒരു മലയാളികളുടെ സംഗമസ്ഥലമായിരുന്നു.

ആ ബഖാലയിലാണ്​ അന്ന്​ നാട്ടിൽ നിന്ന് മിക്ക മലയാളികൾക്കുമുള്ള​ കത്തുകൾ എത്തിയിരുന്നത്​. നാട്ടിൽ നിന്ന്​ അവധി കഴഞ്ഞോ പുതുതായോ വരുന്നവരാണ്​ കത്തുകൾ കൊണ്ടുവരുന്നത്​. കത്ത്​ ഇടുന്നതിന്​ വേണ്ടി അവിടെ ഒരു പെട്ടി തന്നെ സ്ഥാപിച്ചിരുന്നു. നാട്ടിൽ നിന്ന്​ വരുന്നവരെ കാത്ത്​ ഈ പെട്ടിക്ക്​​ ചുറ്റും ആൾക്കാർ കറങ്ങി നടക്കുമായിരുന്നു. നാട്ടിൽ നിന്ന്​ വന്ന കത്ത്​ കിട്ടി പൊട്ടിച്ച്​ വായിക്കു​േമ്പാഴുണ്ടാകുന്ന പ്രതിഫലനങ്ങൾ ഒാരോ മുഖങ്ങളിൽ നിന്നും വായിച്ചെടുക്കാമായിരുന്നു. ചിലപ്പോൾ അത്​ സങ്കടമായിരിക്കാം. അല്ലെങ്കിൽ സന്തോഷം. ​േഫാണിലൂടെ വീട്ടിലേക്ക്​ വിളിക്കണമെങ്കിൽ കോയിൻ ബുത്തിൽ മണിക്കൂറുകൾ കാത്തുനിൽക്കണം. ഒരു മിനുട്ട്​ വിളിക്കു​േമ്പാഴേക്കും 10 റിയാൽ കഴിഞ്ഞിരിക്കും. ഇഖാമ കൊടുത്തുള്ള ഫോൺ വിളിക്ക്​ 40 മുതൽ 50 റിയാൽ വരെയാണ്​.

ആഴ്​ചയിലൊരു ദിവസം ബത്​ഹയിലെത്തുേമ്പാഴാണ്​ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെക്കാറ്​. അക്കാലത്ത്​ പ്രവാസി സംഘടനകൾ വിരലിലെണ്ണാൻ പോലുമുണ്ടായിരുന്നില്ല. എന്നാൽ മുസ്​ലിം ലീഗി​​​െൻറ പ്രവാസി സംഘടനയായ കെ.എം.സി.സി അന്നേ സജീവമാണ്​. േ​ഹാട്ട്​ ആൻഡ്​​ കൂളെന്ന ലഘ​ുഭക്ഷണശാലയുടെ അടുത്തുള്ള പ്രസിദ്ധമായ ഒരു കല്ലുണ്ട്​. സംഘടനാപ്രവർത്തനവും വഴക്കും രാഷ്​ട്രീയ ചർച്ചകളും അവിടെയാണ്​ നടന്നിരുന്നത്​. പിന്നെ സിറ്റി ​േഹാട്ടലിനടുത്തേക്ക്​ മാറി. ഇപ്പോഴത്തെ ബത്​ഹ കോമേഴ്​സ്യൽ സ​​െൻറർ​ നിൽക്കുന്നിടം ഒഴിഞ്ഞുകിടന്നതിനാൽ അവിടെയായിരുന്നു അന്ന്​ ഫുട്​ബാൾ കളി. അന്ന്​ പ്രവാസികളിൽ ഏതാണ്ടെല്ലാവരും ബാച്ചിലർമാരായിരുന്നു. ഒരു മുറിയിൽ 10 മുതൽ 20വരെ ആളുകൾ തിങ്ങിപാർത്തിരുന്നു. ജോലിക്ക്​ പോകുന്നവർ ​േപാകും, മറ്റുള്ളവർ ഉറങ്ങും. സൗദി ചാനൽ മാത്രമാണ്​ അന്ന്​ ടി.വി തുറന്നാൽ കാണുക. ആഴ്ചയിൽ ഒരു ദിവസം വരുന്ന ഗുസ്​തി കാണാൻ എല്ലാവരും​ ടി.വിയുടെ മുമ്പിൽ തടിച്ചുകൂടും. ആഴ്​ചയിൽ ഒരു ഹിന്ദി സിനിമയും ഉണ്ടാവുമായിരുന്നു. ഒരേ ഹിന്ദി സിനിമ തന്നെ 20 പ്രാവശ്യമെ​ങ്കിലും കാണാത്തവർ അന്നുണ്ടാവില്ല. ടി.വിയും വീസിയാറും അഞ്ച്​ സിനിമകളുടെ കസറ്റുകളും കൂടി 150 റിയാലിന്​ അന്ന്​ വാടകക്ക്​ കിട്ടുമായിരുന്നു. ബത്​ഹയിൽ അന്ന്​ അത്തരം കസറ്റ്​ കടകൾ നിറയെയുണ്ടായിരുന്നു. താജ്​മാൾ വീഡിയോ, ലക്കി വീഡി​യോ, മുംതാസ്​ വീഡിയോ തുടങ്ങിയവയായിരുന്നു പ്രധാനപ്പെട്ട കസറ്റുകടകൾ.

1990ന്​ ശേഷമാണ്​ പ്രവാസികളുടെ കുടുംബങ്ങൾ വന്ന്​ തുടങ്ങുന്നത്​. ഇന്ത്യയിൽ നിന്നുള്ള പ്രധാന രാഷ്​ട്രീയ നേതാക്കളിൽ ഇബ്രാഹിം സുലൈമാൻ സേട്ടാണ്​ ആദ്യമായി റിയാദി​ലും ബത്​ഹയിലുമെത്തിയത്​. ആദ്യമായി മലയാളികൾ ബത്​ഹയിൽ ഗാനമേള സംഘടിപ്പിച്ചത്​ സി.എച്ച്​ സ്​മാരക വേദിയായിരുന്നു. പാട്ടുപാടുന്ന ആളുകളുടെ കൂട്ടായ്​മയായ സഹ്യ കാലാവേദിയാണ്​ ആദ്യമായി റിയാദിൽ പിറവിയെടുത്ത സാംസ്​കാരിക സംഘടന. ഇപ്പോൾ സംഘടനകളുടെയും ​പരിപാടകളുടെയും ബഹളമാണ് ബത്​ഹയിൽ​. അന്ന്​ നാട്ടിൽ പോകുന്നതും വളരെ പ്രയാസമായിരുന്നു. ഇവിടെ നിന്ന്​ മുബൈയിൽ ഇറങ്ങി ബസിൽ കയറി മൂന്ന്​ ദിവസം കഴിഞ്ഞാണ്​ നാട്ടിൽ എത്തുന്നത്​. നാട്ടിലെത്തിയാൽ ഗൾഫുകാരനെ കാണാൻ ആൾക്കാർ തടിച്ചുകൂടും. ഗൾഫുകാര​​​െൻറ അത്തറി​​​െൻറ ആ മണവും പത്രാസും ഇന്ന് ഒരു​ ഓർമയായി മാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Batha Supplementബത്​ഹ സപ്ലിമെൻറ്memories of BathaBATHA SPECIAL
News Summary - waiting for the letters from homeland - Batha Supplement
Next Story