നീതിക്കായുള്ള കാത്തിരിപ്പ്; ദുരിതത്തിലായവർക്ക് ആശ്വാസ കിറ്റുമായി മിത്ര
text_fieldsപത്തനംതിട്ട പ്രവാസി അസോസിയേഷൻ മുസാഹ്മിയയിലെ ലേബർ ക്യാമ്പിൽ റമദാൻ
സ്നേഹ കിറ്റുകൾ വിതരണം ചെയ്തപ്പോൾ
റിയാദ്: വർഷങ്ങളായി നാട്ടിൽ പോകാനാവാതെ, ജോലിയും ശമ്പളവുമില്ലാതെ കഴിയുന്ന മുസാഹ്മിയയിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരുടെ ക്യാമ്പിൽ പത്തനംതിട്ട പ്രവാസി അസോസിയേഷൻ (മിത്ര)യുടെ നേതൃത്വത്തില്‍ റമദാൻ സ്നേഹ കിറ്റുകൾ വിതരണം ചെയ്തു. പ്രസിഡന്റ് നൗഷാദ് ചിറ്റാർ, സെക്രട്ടറി രാജീവ് സാഹിബ്, ഫൗണ്ടർ ഷിജു കോട്ടാങ്ങൽ, മുഖ്യ രക്ഷാധികാരി ജോസഫ് അതിരുങ്കൽ, ഫൈറുനിസ്, നിഷാ രാജീവ്, ഷാഹിൻ, ഇജാസ് ഇബ്നു ജലാലുദ്ദീൻ, മുഹമ്മദ് ഷാഫി എന്നിവർ വിതരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
സ്നേഹത്തോടെ ബന്ധം, സഹകരണം കൊണ്ട് ശക്തി, സാഹോദര്യം കൊണ്ട് ഒരുമ എന്നീ ആപ്ത വാചകങ്ങൾ മുറുകെ പിടിച്ചുകൊണ്ട്, മിത്ര പത്തനംതിട്ട പ്രവാസി സമൂഹത്തോടൊപ്പം പ്രവർത്തനങ്ങൾക്കായി തയാറാണെന്ന് സെക്രട്ടറി രാജീവ് സാഹിബ് പറഞ്ഞു.

