വേതനസുരക്ഷ നിയമം 11ാംഘട്ടം ഇന്ന് പ്രാബല്യത്തിൽ
text_fieldsജിദ്ദ: സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കുന്ന വേതനസുരക്ഷ നിയമത്തിെൻറ പതിനൊന്നാം ഘട്ടം ഇന്ന് പ്രാബല്യത്തില്‍ വരും. 60 മുതല്‍ 79 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കാണ് ഈ ഘട്ടത്തില്‍ നിയമം ബാധകമാവുക. പുതുതായി അഞ്ച് ലക്ഷത്തോളം തൊഴിലാളികള്‍ക്ക് നിയമ പരിരക്ഷ ലഭിക്കും.
സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുകയും വേതനവുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കും തൊഴിലുടമക്കും ഇടയിലുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കുകയാണ് വേതന സുരക്ഷാ പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമാക്കുന്നത്. അതൊടൊപ്പം തൊഴിലാളികളും വേതനം കൃത്യസമയത്ത് ലഭിച്ചുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. നിശ്ചിത സമയത്ത് വേതനം നല്‍കിയില്ലെങ്കില്‍ തൊഴിലുടമക്ക് 3,000 റിയാല്‍ വരെ പിഴ ലഭിക്കും. മൂന്ന് മാസത്തിലേറെ വൈകിപ്പിച്ചാല്‍ സ്ഥാപനത്തിനുള്ള തൊഴില്‍ മന്ത്രാലയത്തിെൻറ സേവനം നിര്‍ത്തലാക്കും. അതോടൊപ്പം തൊഴിലാളിക്ക് നിലവിലെ കമ്പനിയുടെ അനുമതി ഇല്ലാതെ തന്നെ സ്പോണ്‍സര്‍ഷിപ്പ് മാറാനും അവസരം ലഭിക്കും.
ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ താമസം കൂടാതെ ബാങ്ക് വഴി ട്രാന്‍സ്ഫര്‍ ചെയ്യുക, ഓരോ ജോലിക്കുമുള്ള ശമ്പളം നിശ്ചയിക്കുക, സേവന, വേതന വിവരങ്ങള്‍ തൊഴില്‍ മന്ത്രാലയത്തിന് നല്‍കുക തുടങ്ങിയ നടപടികളാണ് വേതനസുരക്ഷ നിയമത്തിെൻറ ഭാഗമായി സ്ഥാപനങ്ങള്‍ ചെയ്യേണ്ടത്.
തൊഴില്‍ മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ ഡാറ്റാബേസിലാണ് വിവരങ്ങള്‍ അപേഡേറ്റ് ചെയ്യേണ്ടത്. ഇതിലൂടെ വേതനം താമസം കൂടാതെ നല്‍കുന്നുവെന്ന് മന്ത്രാലയത്തിന് ഉറപ്പുവരുത്താനാവും. തൊഴില്‍ പ്രശ്നങ്ങള്‍ കുറക്കാനും പരാതികള്‍ ഇല്ലാതാക്കാനും ഒരു പരിധിവരെ നിയമം സഹായകമാവും. 7,021 സ്ഥാപനങ്ങളിലുള്ള 4,81,097 തൊഴിലാളികള്‍ക്കാണ് പുതിയ ഘട്ടത്തില്‍ നിയമത്തിെൻറ പരിരക്ഷ ലഭിക്കുക. പത്ത് ഘട്ടങ്ങളിലായി നേരത്തെ നടപ്പാക്കിയ നിയമത്തിലൂടെ 80ന് മുകളില്‍ ജോലിക്കാരുള്ള സ്ഥാപനങ്ങള്‍ നിയമപരിധിയില്‍ വന്നിരുന്നു. ആകെ 16 ഘട്ടങ്ങളിലായാണ് തൊഴില്‍ മന്ത്രാലയം വേതന സുരക്ഷ നിയമം നടപ്പിലാക്കുന്നത്. പന്ത്രണ്ടാം ഘട്ടം നവംബര്‍ ഒന്നുമുതലാണ് പ്രാബല്യത്തില്‍ വരിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
