Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്കയിലെ വാദി ഹലി...

മക്കയിലെ വാദി ഹലി ഡാമി​െൻറ ഷട്ടർ തുറക്കും

text_fields
bookmark_border
മക്കയിലെ വാദി ഹലി ഡാമി​െൻറ ഷട്ടർ തുറക്കും
cancel

ജി​ദ്ദ: മ​ക്ക മേ​ഖ​ല​യി​ലെ വാ​ദി ഹ​ലി ഡാ​മി​​​െൻറ ഷ​ട്ട​ർ തു​റ​ന്നി​ടാ​ൻ പ​രി​സ്ഥി​തി-​ജ​ല-​കൃ​ഷി മ​ന്ത്രാ​ ല​യം ഒ​രു​ങ്ങു​ന്നു. മു​ഹ​ർ​റം പ​കു​തി മു​ത​ൽ ഒ​രു മാ​സ​ത്തേ​ക്കാ​ണ്​ ഡാ​മി​ൽ സം​ഭ​രി​ച്ച 10 ദ​ശ​ല​ക്ഷം ക്യൂ​ ബി​ക്​ ജ​ലം തു​റ​ന്നി​ടു​ക. ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചും ഡാ​മി​​​െൻറ താ​ഴ്​​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ക ി​ണ​റു​ക​ളി​ൽ വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​ണി​ത്.

മേ​ഖ​ല ഗ​വ​ർ​ണ​റേ​റ്റ്, സി​വി​ൽ ഡി​ഫ​ൻ​സ്, ബ​ന ്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ എ​ന്നി​വ​യു​മാ​യി സ​ഹ​രി​ച്ചാ​യി​രി​ക്കും ഇ​ത്. 57 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ 254 ദ​ശ​ല​ക്ഷം വെ​ള്ളം സം​ഭ​രി​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ്​ വാ​ദി ഹ​ലി ഡാ​മെ​ന്ന്​ പ​രി​സ്ഥി​തി, ജ​ല, കൃ​ഷി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. വെ​ള്ളം തി​രി​ച്ചു​വി​ടാ​ൻ നാ​ല്​ ഷ​ട്ട​റു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ജൂ​ലൈ 31വ​രെ ഏ​ഴ്​ മാ​സ​ങ്ങ​ളി​ൽ 30.9 ദ​ശ​ല​ക്ഷം ക്യൂ​ബി​ക് ജ​ലം​ ഡാ​മി​ലെ ത​ടാ​ക​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ൽ 106.7 ദ​ശ​ല​ക്ഷം ക്യു​ബി​ക്​ ജ​ല​മു​ണ്ട്​. ഏ​ക​ദേ​ശം ഒ​രു ല​ക്ഷം ക്യൂ​ബി​ക്​ ജ​ലം ദി​വ​സ​വും ഡാ​മി​ൽ നി​ന്ന്​ പ​മ്പ്​ ചെ​യ്യു​ന്നു​ണ്ട്​. ഒ​ക്​​ടോ​ബ​ർ വ​രെ 24 ദ​ശ​ല​ക്ഷം ക്യു​ബി​ക്​ ജ​ലം കൂ​ടി ഡാ​മി​ലെ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

1431ലാ​ണ്​ വാ​ദി ഹ​ലി ഡാം ​നി​ർ​മി​ച്ച​ത്. ഖു​ൻ​ഫു​ദ മേ​ഖ​ല​യി​ലു​ള്ള ഡാം ​രാ​ജ്യ​ത്തെ തെ​ക്കു​പ​ടി​ഞ്ഞാ​റ്​ ഭാ​ഗ​ത്ത്​ വെ​ള്ളം സം​ഭ​രി​ക്കു​ന്ന​തി​ന്​​ കോ​ൺ​ക്രീ​റ്റ്​​ കൊ​ണ്ട്​ നി​ർ​മി​ച്ച പ്ര​ധാ​ന ഡാ​മു​ക​ളി​ലൊ​ന്നാ​ണ്. മ​ക്ക, ഖു​ൻ​ഫു​ദ, അ​ലീ​ത്, മ​ഹാ​ഇ​ൽ, അ​സീ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ വെ​ള്ളം പ​മ്പ്​ ചെ​യ്യാ​നു​ള്ള ശു​ദ്ധീ​ക​ര​ണ സ്​​റ്റേ​ഷ​നും സ്​​ഥ​ല​ത്തു​ണ്ട്. ദി​വ​സ​വും ഒ​രു ല​ക്ഷം ക്യൂ​ബി​ക്​ ജ​ലം എ​ന്ന ക​ണ​ക്കി​ൽ 36.5 ദ​ശ​ല​ക്ഷം ക്യൂ​ബി​ക്​ ജ​ലം വ​ർ​ഷ​ത്തി​ൽ ഡാ​മി​ൽ​നി​ന്ന്​ പ​മ്പ്​ ചെ​യ്യു​ന്നു​ണ്ട്. ഡാ​മി​​​െൻറ ഷ​ട്ട​ർ തു​റ​ന്നി​ടു​ന്ന സ​മ​യ​ങ്ങ​ളി​ൽ താ​ഴ്​​വ​ര​യി​ലെ ക​നാ​ലു​ക​ൾ​ക്ക​ടു​ത്ത്​ നി​ന്ന്​ മാ​റി നി​ൽ​ക്ക​ണ​മെ​ന്നും സു​ര​ക്ഷ സം​ബ​ന്ധി​ച്ച്​ പു​റ​ത്തി​റ​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Show Full Article
TAGS:wadi hali dam saudi gulf news 
Next Story