വാദി ബീഷ അണക്കെട്ടിെൻറ ഷട്ടറുകൾ നാളെ തുറക്കും
text_fieldsറിയാദ്: ജീസാൻ പ്രവിശ്യയിലെ വാദി ബീഷ അണക്കെട്ടിെൻറ ഷട്ടറുകൾ വ്യാഴാഴ്ച തുറക്കും. അണക്കെട്ടിെൻറ വൃഷ്ടി പ്രദേശത്ത് മഴ ശക്തിപ്രാപിക്കുകയും ജീസാനിലും സമീപ പ്രദേശങ്ങളിലും വെള്ളപൊക്കമുണ്ടാവുകയും ചെയ്തതിനെ തുടർന്നാണ് ജലം പരിസ്ഥിതി കാർഷിക മന്ത്രാലയം സംഭരണിയിൽ നിന്ന് വെള്ളമൊഴുക്കാൻ തീരുമാനിച്ചത്. വ്യാഴാഴ്ച മുതൽ ഒരു മാസത്തേക്ക് ഷട്ടറുകൾ തുറന്നുവെക്കും. ഇൗ കാലയളവിനിടയിൽ 10 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുക്കിക്കളയും.
ബീഷ താഴ്വരയിലെ പ്രദേശവാസികൾക്ക് മന്ത്രാലയവും ബന്ധെപ്പട്ട പ്രാദേശിക വകുപ്പുകളും ഇത് സംബന്ധിച്ച് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ടെന്നും അണക്കെട്ടിൽ നിന്ന് തുറന്നുവിടുന്ന വെള്ളം ഒഴുകുന്ന താഴ്വരയുെട ഭാഗങ്ങളിലേക്ക് ആരും പോകരുതെന്നും ജീസാൻ മേഖല ജലസേചന കാര്യാലയ ഡയറക്ടർ ജനറൽ എൻജി. ബന്ദർ ബിൻ ജാബിർ അറിയിച്ചു.
ജലസേചന പദ്ധതിയായ അണക്കെട്ട് 2009 ലാണ് കമീഷൻ ചെയ്തത്. 340 മീറ്റർ നീളവും 106 മീറ്റർ ഉയരവുമുള്ള ഡാമിെൻറ സംഭരണ ശേഷി 193,644,000 ക്യുബിക് മീറ്ററാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
