നോട്ടിടപാടിൽ ശ്രദ്ധിക്കണം; വ്യാജൻ കയറിയാൽ കുടുങ്ങും
text_fieldsറിയാദ്: പണം കൈകാര്യം ചെയ്യുന്നവർ തങ്ങളുടെ കൈയിലെത്തുന്ന കറൻസികൾ വ്യാജമാണോ എന്ന് പരിശോധിച്ചില്ലെങ്കിൽ ശക്തമായ നിയമ നടപടികളിൽ കുടുങ്ങും. നോട്ടുകളുടെ ഫോേട്ടാസ്റ്റാറ്റുകളടക്കം വിപണിയിൽ എത്തുന്നതായി പരാതി ഉയർന്നിട്ടുണ്ട്. നിരപരാധികൾ ഇതുപയോഗിച്ച് ഇടപാട് നടത്തുേമ്പാഴാണ് കെണിയിൽ വീഴുക. ഇത്തരം നോട്ടുകൾ കൈയിൽ കുടുങ്ങിയാൽ സങ്കീർണമായ നിയമ നടപടികൾ നേരിടേണ്ടി വരും.
കഴിഞ്ഞ ദിവസം റിയാദിൽ വ്യാജ കറൻസി നിർമിക്കുന്ന അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കിഴക്കൻ റിയാദിലെ ഒരു ഇസ്തിറാഹ കേന്ദ്രീകരിച്ച് വ്യാജ കറൻസി നിർമാണം നടത്തി വരികയായിരുന്ന സംഘമാണ് പൊലീസിെൻറ പിടിയിലായത്. വ്യാജനോട്ട് നിർമാക്കാനുപയോഗിച്ച കമ്പ്യൂട്ടറും പ്രിൻററുകളും സ്കാനറുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഇവരിൽ നിന്ന് കണ്ടെടുത്തു. ഇത്തരം സംഘങ്ങൾ നോട്ടുകൾ വിപണിയിലെത്തിച്ചിട്ടുണ്ടെന്ന് സംശയമുണ്ട്.
സൗദി നാണയം വ്യാജമായി സ്വദേശത്തോ വിദേശത്തോ വെച്ച് നിര്‍മിക്കുകയോ അതിനുള്ള ഉപകരണങ്ങള്‍ കൈവശം വെക്കുകയോ വ്യാജ നാണയങ്ങളോ കറന്‍സിയോ വിപണിയില്‍ ഇറക്കുകയോ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഞ്ച് മുതല്‍ 25 വര്‍ഷം വരെ തടവും 30,000 മുതല്‍ അഞ്ച് ലക്ഷം റിയാല്‍ വരെ പിഴയും ചുമത്താവുന്നതാവുന്നതാണ് ഇത്തരം കുറ്റങ്ങളെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതുതായി ഇറക്കിയ അഞ്ഞൂറ് റിയാലിെൻറ നോട്ട് ഒറിജിനലാണോ എന്ന് പരിശോധിക്കാൻ സൗദി മോണിട്ടറിങ് ഏജൻസി എട്ട് അടയാളങ്ങൾ ചുണ്ടിക്കാട്ടുന്നുണ്ട്. ത്രി ഡൈമൻഷനൽ സെക്യൂരിറ്റി സ്ട്രൈപ്, സ്പെഷ്യൽ ലിങ്ക് ലെയർ, ബ്രൈറ്റ് സിൽവർ സ്ട്രൈപ്, ടാക്റ്റൈൽ പ്രിൻറിങ്, ഇറിഡിസൻറ് സ്ട്രൈപ്, ഫ്ലുറസൻറ് ഷെയ്പ് എന്നിങ്ങനെ എട്ട് അടയാളങ്ങളാണ് സാമ നൽകുന്നത്. ഇതിൽ സാധാരണക്കാർക്ക് എളുപ്പം മനസിലാക്കാവുന്ന മുദ്രകൾ ഉണ്ട്. ഇതിെൻറ വിശദീകരണം ബാങ്കുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
യഥാർഥ നോട്ടിൽ പ്രകടമായി കാണുന്ന വീതിയുള്ള സെക്യൂരിറ്റി സ്ട്രൈപിൽ രാജ്യത്തിെൻറ ചിഹ്നവും (രണ്ട് വാളും ഇൗത്തപ്പനമരവും) ത്രിമാന രൂപത്തിൽ ഉണ്ടാവും.സ്പെഷ്യൽ ലിങ്ക് ലെയർ എന്ന് പറയുന്നത് നോട്ടിൽ അലങ്കാരപ്പണികളോടെയുള്ള ത്രിമാന ചിത്രമാണ്. സൂക്ഷ്മമായി നോക്കിയാൽ ഇതിനുള്ളിൽ 500 എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാവും. നോട്ടിെൻറ നടുവിൽ കാണുന്ന ബ്രൈറ്റ് സിൽവർ സ്ട്രൈപിലും രാജ്യത്തിെൻറ ചിഹ്നമുണ്ടാവും. നോട്ട് ചരിച്ചുപിടിച്ചു നോക്കിയാൽ ഇതു കാണും. ഇതിനുള്ളിൽ തന്നെ മറ്റൊരു കോണിൽ നോക്കിയാൽ 500 എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാവും. പ്രാഥമികമായി നോട്ട് പരിശോധിക്കാനുള്ള വഴികൾ ഇതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
