വി.എസ് അനുശോചന യോഗം; ജല ജിസാൻ വി.എസ് അനുശോചനം
text_fields‘ജല’ ജിസാൻ വി.എസ് അനുശോചന യോഗം ജനറൽ സെക്രട്ടറി സലാം കൂട്ടായി ഉദ്ഘാടനം ചെയ്യുന്നു
ജിസാൻ: സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് ജല ജിസാൻ അനുശോചന യോഗം സംഘടിപ്പിച്ചു. ജലയുടെ ജിസാൻ ഓഫിസ് ഹാളിൽ നടന്ന യോഗത്തിൽ വിവിധ യൂനിറ്റ് പ്രതിനിധികൾ പങ്കെടുത്തു. യോഗം ജനറൽ സെക്രട്ടറി സലാം കൂട്ടായി ഉദ്ഘാടനം ചെയ്തു.
ഉജ്ജ്വല സമര പാരമ്പര്യത്തിന്റെയും തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി ജീവിതം മുഴുവൻ പോരാടിയ നേതാവായിരുന്നു വി.എസ് എന്ന് അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്റ് ഫൈസൽ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി മൊയ്ദീൻ ഹാജി അനുശോചന പ്രമേയം അവതരിപ്പിച്ചു. മുഖ്യ രക്ഷാധികാരി വെന്നിയൂർ ദേവൻ, രക്ഷാധികാരി സമിതി അംഗങ്ങളായ സണ്ണി ഓതറ, മനോജ് കുമാർ, സതീഷ് നീലാംബരി, ഓമനക്കുട്ടൻ, വൈസ് പ്രസിഡന്റ് ഹനീഫ മുന്നിയൂർ, ജിസാൻ ഏരിയ പ്രസിഡന്റ് സലീം മൈസൂർ, സബിയ ഏരിയ സെക്രട്ടറി നൗഷാദ് പുതിയതോപ്പിൽ, അബു അരീഷ് ഏരിയ സെക്രട്ടറി അഷ്റഫ് പാണ്ടിക്കാട്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഹർഷദ് അംബയാകുന്നുമ്മേൽ, സഹൽ, ജമാൽ കടലുണ്ടി, ഗഫൂർ പൊന്നാനി, അബ്ദുൽഹക്കീം വണ്ടൂർ, സിയാദ് കോട്ടയം, സാദിഖ് പരപ്പനങ്ങാടി, മുസ്തഫ പട്ടാമ്പി, വസീം മുക്കം യൂനിറ്റ് പ്രതിനിധികളായ കോശി നിലമ്പൂർ, നിസാർ പട്ടാമ്പി, കുമാർ, ബിനു, അഷ്റഫ് മച്ചിങ്ങൽ,സെൽജിൻ എന്നിവർ അനുശോചന പ്രഭാഷണം നടത്തി. ജിസാൻ ഏരിയ സെക്രട്ടറി അന്തുഷ് ചെട്ടിപ്പടി വി.എസിനെക്കുറിച്ച് തയാറാക്കിയ കവിത ആലപിച്ച് അനുസ്മരിച്ചു. സെക്രട്ടറി അനീഷ് നായർ സ്വാഗതവും കേന്ദ്ര കമ്മിറ്റി അംഗം അഷ്റഫ് മണ്ണാർക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

