വി.എസ് അനുശോചനയോഗം വെള്ളിയാഴ്ച
text_fieldsറിയാദ്: വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ റിയാദിലെ നവോദയ കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പൊതുസമൂഹംപങ്കെടുക്കുന്ന അനുശോചനയോഗം വെള്ളിയാഴ്ച വൈകീട്ട് ആറിന് ബത്ഹയിലെ അപ്പോളോ ഡിമോറ ഹാളിൽ നടക്കും.
പ്രവാസികളുടെ ക്ഷേമത്തിനടക്കം നിരവധി പദ്ധതികൾ ആവിഷ്കരിച്ചത് വി.എസിന്റെ നേതൃത്വത്തിലുള്ള സർക്കാരായിരുന്നു. വി.എസിനെ സ്നേഹിക്കുന്ന പ്രവാസി സമൂഹത്തിന് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാനുള്ള അവസരമാണിതെന്നും കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 0557861264, 0508898691എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

