ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളിലെ അവസാന കണ്ണിയും മാഞ്ഞു -ന്യൂ ഏജ്
text_fieldsവി.എസ് അച്യുതാന്ദൻ
റിയാദ്: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ന്യൂ ഏജ് ഇന്ത്യാ സാംസ്കാരിക വേദി റിയാദ് ഘടകം അനുശോചനം രേഖപ്പെടുത്തി. പ്രായാധിക്യത്തെ മറികടന്നുള്ള സമര വീര്യവും ആർജ്ജവും അസാമാന്യ നിശ്ചയദാർഢ്യവുമുള്ള നേതാവായിരുന്ന വി.എസ്. ജനകീയ പ്രശ്നങ്ങളിൽ നീതി ലഭിക്കാൻ ജനത്തോടൊപ്പം നിൽക്കുന്ന നിലപാടുകളാണ് അദ്ദേഹത്തെ ഏറെ ജനകീയനാക്കിയത്.
മുത്തങ്ങ, മതികെട്ടാൻ മല, പ്ലാച്ചിമട, മൂന്നാർ മുതലായ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ ഇടപെടലുകളെ ജനതക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. രാജവാഴ്ചക്കാലത്ത് ഫ്യൂഡൽ മാടമ്പിമാരുടെ കൊടിയ ചൂഷണത്തിനും മർദ്ദനത്തിനും എതിരെ കർഷക തൊഴിലാളികളെയും മറ്റു മർദ്ദിത ജനവിഭാഗങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ അതുല്യ പോരാട്ടങ്ങളിലൂടെയാണ് വി.എസ് എന്ന സഖാവിന്റെ ജീവിതം ഉദയം കൊള്ളുന്നത്. പാരിസ്ഥിതിക, വർഗ രാഷ്ട്രീയ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിൽ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ആയിരുന്നപ്പോഴും അദ്ദേഹം ഏറെ പ്രതിജ്ഞാബദ്ധനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും വാർത്താക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

