മുന്നണി ബന്ധങ്ങൾ രാജ്യത്തിെൻറ പ്രതീക്ഷ:- വി.ആർ അനൂപ്
text_fieldsജിദ്ദ: ലോക്സഭ തെരെഞ്ഞെടുപ്പ് ആസന്നമായിരിക്കെ വിവിധ സംസ്ഥാനങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന മുന്നണി ബന്ധങ്ങ ൾ പ്രതീക്ഷക്ക് വക നൽകുന്നതാണെന്ന് രാജീവ് ഗാന്ധി പഠന കേന്ദ്രം ഡയറക്ടർ വി.ആർ അനൂപ്. പ്രവാസി സാംസ്കാരിക വേദി സംഘടിപ്പിച്ച സംവാദ സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ പിന്നോക്ക ദലിത് രാഷ്ട്രീയം രാജ്യത്തിെൻറ ഭാവിയിലെ വലിയ സാധ്യതയാണ്. സംവരണമടക്കമുള്ള വിഷയങ്ങളിൽ മുഖ്യ രാഷ്ട്രീയ കക്ഷികൾ കൈ കൊണ്ട ഭരണഘടനാ വിരുദ്ധ നിലപാടിൽ നിന്നും അവർക്ക് പിൻവാങ്ങേണ്ടി വരും.
ചാതുർ വർണ്യത്തിലധിഷ്ഠിതമായ സവർണപൊതുബോധമാണ് മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ രാജ്യത്ത് അപരവൽക്കരിക്കുന്നത്. കൃത്യമായ ഗൂഢലക്ഷ്യത്തോടെ സൃഷ്ടിക്കപ്പെട്ട ഫോൾഡിനുള്ളിൽ ന്യൂനപക്ഷങ്ങളെ ഒതുക്കി നിർത്തി അപരവൽക്കരിക്കാനാണ് ഫാഷിസ്റ്റുകൾ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെൽഫയർ പാർട്ടി നേതാവും എഫ്.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമായ തസ്നീം മമ്പാട്, ഫ്രറ്റേണിറ്റി കേന്ദ്ര കമ്മറ്റി അംഗം നഹാസ് മാള എന്നിവർ സംബന്ധിച്ചു. സെൻട്രൽ കമ്മറ്റി പ്രസിഡൻറ് റഹിം ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു. ഇസ്മാഇൗൽ കല്ലായി, എം.പി അശ്റഫ്, എ.കെ സൈതലവി, വേങ്ങര നാസർ, യൂസുഫ് പരപ്പൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
