വോട്ടർ പട്ടിക പരിഷ്കരണം; കെ.എം.സി.സി ശിൽപശാല
text_fieldsശിൽപശാലയിൽ മുഹമ്മദ് മുസ്തഫ മാസ്റ്റർ സംസാരിക്കുന്നു
ജിദ്ദ: രാജ്യത്ത് നടപ്പാക്കുന്ന സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ പ്രവാസികൾക്കുള്ള ആകുലത പരിഹരിക്കുന്നതിനും ആശങ്ക ഒഴിവാക്കുന്നതിനുമുള്ള മാർഗങ്ങൾ പ്രതിപാദിച്ച് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ശിൽപശാല സംഘടിപ്പിച്ചു.
കേരളത്തിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ മുഴുകിയ അവസരത്തിൽ പ്രവാസികൾ ശ്രദ്ധിക്കേണ്ട വിഷയങ്ങളെ കുറിച്ചും പ്രവാസികൾക്ക് ഉണ്ടാവുന്ന സംശയങ്ങൾ ദൂരീകരിക്കുന്നതിന് വേണ്ടിയുമാണ് ശിൽപശാല സംഘടിപ്പിച്ചത്. 'ആശങ്ക വെടിയാം ജാഗ്രതരാവാം' എന്ന ശീർഷകത്തിലാണ് ശിൽപശാല സംഘടിപ്പിച്ചത്. പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ മുഹമ്മദ് മുസ്തഫ മാസ്റ്ററും എം.എ റഫീക്ക് മാസ്റ്ററും പ്രവർത്തകരുമായി സംവദിച്ചു.
പ്രവാസികളുടെ വോട്ടുചേർക്കൽ സംബന്ധിച്ച് ചില കാര്യങ്ങളിൽ അവ്യക്തത നിലനിൽക്കുന്നുണ്ടെന്നും അത് പരിഹരിക്കാൻ പ്രവാസി സംഘടനകളുടെ കൂട്ടായ പരിശ്രമത്തിലൂടെ ചീഫ് ഇലക്ഷൻ കമ്മീഷണറുടെ ശ്രദ്ധയിൽ പ്രവാസി വിഷയങ്ങൾ കൊണ്ടുവരുന്നതിന് വേണ്ടിയുള്ള അടിയന്തിര ഇടപെടലുകൾ ആവശ്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ആക്ടിംഗ് പ്രസിഡന്റ് സി.കെ.എ റസാക്ക് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
വി.പി മുസ്തഫ സ്വാഗതവും അബ്ദുറഹ്മാൻ വെള്ളിമാടുകുന്ന് നന്ദിയും പറഞ്ഞു. നാസർ മച്ചിങ്ങൽ, ഷക്കീർ മണ്ണാർക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

