‘വോട്ട് ചോരി’ ജനാധിപത്യ സംരക്ഷണ സദസ്സ്
text_fields‘വോട്ട് ചോരി’ ജനാധിപത്യ സംരക്ഷണ സദസ്സിൽ ജുബൈൽ ഒ.ഐ.സി.സി പ്രസിഡന്റ് നജീബ് നസീർ സംസാരിക്കുന്നു
ജുബൈൽ: ‘വോട്ട് ചോരി’ വിഷയത്തിൽ രാഹുൽ ഗാന്ധിക്ക് പിന്തുണയർപ്പിച്ച് യു.ഡി.എഫ് ജുബൈൽ ജനാധിപത്യസംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. രാഹുൽ ഗാന്ധി പുറത്ത് കൊണ്ടുവന്ന വോട്ടർ പട്ടിക തിരിമറി രാജ്യത്ത് വലിയ കോളിളക്കം സ്യഷ്ടിച്ചിട്ടും പുറത്തുവന്ന വിഷയങ്ങളിൽ മൗനം പാലിക്കുന്ന തിരഞ്ഞെടുപ്പ് കമീഷന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് സദസ്സ് സംഘടിപ്പിച്ചത്. ഒ.ഐ.സി.സിയും കെ.എം.സി.സിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ വിവിധ സംഘടനകളിൽ നിന്ന് നിരവധി ആളുകൾ പങ്കെടുത്തു.
ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെയും തെരഞ്ഞെടുപ്പ് കമീഷന്റെ നിസ്സംഗതയും യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു, ഒ.ഐ.സി.സി ദമ്മാം റീജിയനൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് വിത്സൺ തടത്തിൽ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ജുബൈൽ പ്രസിഡന്റ് നജീബ് നസീർ അധ്യക്ഷതവഹിച്ചു. കെ.എം.സി.സി ദമ്മാം സെൻട്രൽ കമ്മറ്റി ആക്ടിങ് സെക്രട്ടറി മഹ്മൂദ് പൂക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തി.
ശിഹാബ് കായംകുളം, നസീർ തുണ്ടിൽ, അൻഷാദ് ആദം, എൻ.പി റിയാസ് (ഒ.ഐ.സി.സി), ശിഹാബ് കൊടുവള്ളി, ഹമീദ് പയ്യോളി, സെയ്ദലവി പരപ്പനങ്ങാടി (കെ.എം.സി.സി), കബീർ സലഫി (ഇന്ത്യൻ ഇസ്ലാഹി സെന്റർ), സുലൈമാൻ ഖാസിമി (സമസ്ത) , ഷഹീൻ ശിഹാബ് (പ്രവാസി വെൽഫെയർ), റാഫി ഹുദവി (ജുബൈൽ കമ്യൂണിറ്റി ഫോറം), അർഷാദ് ഹംസ (വിസ്ഡം), റഷീദ് കൈപ്പാക്കിൽ (ഫോക്കസ്) എന്നിവർ സംസാരിച്ചു. സിദ്ദീഖ് താനൂർ, അനീഷ് താനൂർ, ഷഫീഖ് താനൂർ, ഹമീദ് ആലുവ, ശാമിൽ ആനികാട്ടിൽ, റിയാസ് ബഷീർ, അജ്മൽ താഹ, വൈശാഖ്, റിനു മാത്യു, ഷാമിൽ എന്നിവർ നേതൃത്വം നൽകി. കെ.എം.സി.സി ജുബൈൽ സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സലാം ആലപ്പുഴ സ്വാഗതവും വിൽസൺ പാനായിക്കുളം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

