Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രതീകാത്മക...

പ്രതീകാത്മക വോട്ടെടുപ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
പ്രതീകാത്മക വോട്ടെടുപ്പ് സംഘടിപ്പിച്ചു
cancel
മക്ക: ലോക്സഭ തെരഞ്ഞടുപ്പ് കാമ്പയി​െൻറ ഭാഗമായി പ്രവാസി സാംസ്കാരിക വേദി മക്ക ഘടകം പ്രതീകാത്മക വോട്ടെടുപ്പ് സംഘടിപ്പിച്ചു. ‘ഇലക്ഷന്‍ ബൂത്ത്‌’ എന്ന പേരിവാണ് സംഘടിപ്പിച്ച പരിപാടി അസീസിയ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടന്നു. പ്രസിഡൻറ് അഡ്വ. ഫാറൂഖ് മരിക്കാർ ഉദ്ഘാടനം ചെയ്തു. മക്കയിലുള്ള നിരവധി കുടുംബങ്ങളെ നേരിൽ കണ്ടും ലഘുലേഖകൾ വിതരണം ചെയ്തും ഫോണിൽ ബന്ധപ്പെട്ടും വിവിധ ബോധവൽക്കരണ പരിപാടികളും ക്ലാസുകളും സംഘടിപ്പിച്ചുമാണ്​ കാമ്പയിൻ നടത്തിയത്​. നാട്ടിലുള്ള പ്രവാസി കുടുംബങ്ങളെ ഇ.വി.എം, വി.വി പാറ്റ് യന്ത്രങ്ങളുടെ പ്രവർത്തന രീതി ബോധ്യപ്പെടുത്തുന്നതിനുള്ള പരിപാടിയും ഇലക്ഷൻ ബൂത്തിലൂടെ നടത്തി. വീഡിയോ, ഫോൺ കാളുകൾ വഴിയാണ്​ ഇത്​ നിർവഹിച്ചത്​. അവരുടെ സംശയങ്ങൾക്ക്​ ദൂരീകരണം വരുത്തുകയും ചെയ്​തു. റഫീഖ് കുറ്റിച്ചിറ, നൗഫൽ കോതമംഗലം, ഷമീർ തീരുർ, ഹകീം ആലപ്പുഴ, മജീദ് വേങ്ങര, എൻ.കെ പുതിയങ്ങാടി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:vote saudi saudi news 
Next Story