Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി തി​രൂ​ര​ങ്ങാ​ടി കാ​ളി​ങ് ബൂ​ത്ത് ഇ​ന്ന്

text_fields
bookmark_border
vote
cancel

റി​യാ​ദ്: ഒ.​ഐ.​സി.​സി റി​യാ​ദ് മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​ക്ക് കീ​ഴി​ലു​ള്ള തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ‘കാ​ളി​ങ് ബൂ​ത്ത്’ വോ​ട്ട് കാ​മ്പ​യി​ൻ വെ​ള്ളി​യാ​ഴ്ച റി​യാ​ദ് ബ​ത്ഹ​യി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. രാ​വി​ലെ റി​യാ​ദി​ലെ കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​മാ​യ സ​ബ​ർ​മ​തി​യി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന കാ​ളി​ങ് ബൂ​ത്ത് ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ് സി​ദ്ദീ​ഖ് ക​ല്ലു​പ​റ​മ്പ​ൻ ആ​ദ്യ കാ​ൾ വി​ളി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യും. പോ​ളി​ങ് ബൂ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന വോ​ട്ട​ർ​മാ​രു​ടെ വോ​ട്ട് ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​ക്ക് ഉ​റ​പ്പി​ക്കു​ക​യാ​ണ് പ​ദ്ധ​തി ല​ക്ഷ്യം വെ​ക്കു​ന്ന​തെ​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ടി.​ടി. ഇ​സ്മാ​യി​ൽ പ​റ​ഞ്ഞു. ഇ​തി​നാ​യി വോ​ട്ട​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ബൂ​ത്ത് തി​രി​ച്ചു പ്ര​വ​ർ​ത്ത​ക​ർ​ക്ക് വി​ളി​ക്കാ​നു​ള്ള ചു​മ​ത​ല ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​യാ​സ് ഖാ​ദ​ർ പ​റ​ഞ്ഞു. പ​രി​പാ​ടി​യി​ൽ റി​യാ​ദി​ലെ മു​തി​ർ​ന്ന യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhVote CampaignOICC Malapuram Dist. Committee
News Summary - Vote campaign
Next Story