സന്നദ്ധ പ്രവർത്തകരെ സോഷ്യൽ ഫോറം ആദരിച്ചു
text_fieldsകോവിഡ് ലോക്ഡൗൺ സമയത്ത് ജീവകാരുണ്യ പ്രവർത്തനം നടത്തിയ വളൻറിയർമാരെ സോഷ്യൽ ഫോറം റിയാദ് സെൻട്രൽ കമ്മിറ്റി ആദരിച്ചപ്പോൾ
റിയാദ്: കോവിഡ് ലോക്ഡൗൺ സമയത്ത് ജീവകാരുണ്യ പ്രവർത്തനം നടത്തിയ വളൻറിയർമാരെ സോഷ്യൽ ഫോറം റിയാദ് സെൻട്രൽ കമ്മിറ്റി 'കോവിഡ് വാരിയേഴ്സ്' അവാർഡ് നൽകി ആദരിച്ചു.
ഡോ. അബ്ദുൽ അസീസ് സുബൈർ കുഞ്ഞ്, ഡോ. കെ.എച്ച്. നൂറുൽ സമാൻ, ഡോ. അബ്ദുൽ മൊയിൻ ബേരി എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്. റിയാദിലെ അപ്പോള ഡിമോറ ഹോട്ടലിൽ നടന്ന പരിപാടിയിൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഹരിസ് മംഗലാപുരം അധ്യക്ഷത വഹിച്ചു.
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജനൽ പ്രസിഡൻറ് ബഷീർ ഈങ്ങാപ്പുഴ ചടങ്ങിൽ മുഖ്യാതിഥിയായി. ഫോറം നോർത്തേൺ സ്റ്റേറ്റ് കമ്മിറ്റി അംഗം മിഹാഫ് സുൽത്താൻ സോഷ്യൽ ഫോറം നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ പ്രസേൻറഷൻ അവതരിപ്പിച്ചു. അഹമ്മദ് നദ്വി, ഷാഹിൽ സിദ്ദിഖ്, ജുനൈദ് ഇസ്മാഇൗൽ ഇബ്രാഹിം എന്നിവർ ചടങ്ങിൽ പെങ്കടുത്തു. ഫോറം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ കാരന്തൂർ സ്വാഗതവും ഫോറം നോർത്തേൺ സ്റ്റേറ്റ് പ്രസിഡൻറ് ഇഹ്സാനുൽ ഹഖ് നന്ദിയും പറഞ്ഞു.

