Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസേവന നിരതരായി മലയാളി...

സേവന നിരതരായി മലയാളി വളണ്ടിയർമാർ

text_fields
bookmark_border
സേവന നിരതരായി മലയാളി വളണ്ടിയർമാർ
cancel
camera_alt?.???.??.?? ??????????? ???????. 3. ??????? ???????? ???????????? ??????? ????????????? ????? ??????????

സേവന പാതയിൽ നിറ സാന്നിധ്യമായി  ഹജ്ജ് വെൽഫെയർ ഫോറം
മിന: ഈ വർഷം ഹജ്ജിനെത്തിയ ഹാജിമാരെ സേവിക്കാനായി അറഫാ മുതൽ തന്നെ ഹജ്ജ് വെൽഫെയർ ഫോറം പ്രവർത്തകർ സജീവമായി രംഗത്തുണ്ടായിരുന്നു.  മുസ്ദലിഫയിൽ പ്രത്യക സംഘം തന്നെ ഉണ്ടായിരുന്നു.  650 വളണ്ടിയർമാരാണ് ഇത്തവണ  പ്രവർത്തന രംഗത്തുള്ളത്.  വഴി തെറ്റിയ ഹാജിമാരെ ട​െൻറിലെത്തിക്കുന്നതിലും രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിലും ഇന്ത്യൻ ഹജ്ജ് മിഷൻ പ്രവർത്തനത്തിലും സഹായകമായി വളണ്ടിയർമാർ സജീവമായി രംഗത്തുണ്ട്.  മിനായിലെ ആശുപത്രികളിലെല്ലാം പ്രത്യക സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നു.  ജാഫർ മുല്ലപള്ളി , യതി മുഹമ്മദ്, ഹനീഫ കാസറഗോഡ് എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷണവിതരണവും നടക്കുന്നു.
വളണ്ടിയർ ക്യാപ്റ്റൻ അബ്്ദൽ ഹമീദ്, അബ്ബാസ് ചെമ്പൻ, റഹീം ഒതുക്കുങ്ങൽ, വളണ്ടിയർ ക്യാപ്റ്റൻ അബ്്ദുൽ ഹമീദ് പന്തല്ലൂർ, മുസ്തഫ കെ.ടി പെരുവള്ളൂർ, അൻഷദ്, വിജാസ് ഫൈസി, മൊയ്തീൻ കാളിക്കാവ്, ഗഫൂർ തേഞ്ഞിപ്പലം, റഷീദ് ഒഴുർ , ഷാനവാസ് വണ്ടൂർ,  യഹയ മേലാറ്റൂർ, മൻസൂർ വണ്ടൂർ, ഹാഷിം കാലിക്കറ്റ് , മൂസ കൊമ്പൻ എന്നിവർ സേവനത്തിന് നേതൃത്വം നൽകുന്നു.

ഹജ്ജ്​സേവനത്തിന്​ വിപുല സംഘവുമായി തനിമ
മിന: ഹാജിമാരുടെ സേവനത്തിനായി 500ലധികം തനിമ വളണ്ടിയര്‍മാരാണ് സൗദിയുടെ വിവിധഭാഗങ്ങളില്‍ നിന്നായി എത്തി മിനായില്‍ തമ്പടിച്ചിരിക്കുന്നത്. സൗദി മതകാര്യ വിഭാഗത്തി​​െൻറ അനുമതി പത്രത്തോടെയും സൗദി ഹജ്ജ് ഗിഫ്റ്റ് അസോസിയേഷ​െൻറ സഹകരണത്തോടെയുമാണ്‌ വളണ്ടിയര്‍മാര്‍ മിനയില്‍ ഹജ്ജ് സേവനം നടത്തുന്നത്. മാപ്പ് റീഡിങ്​, പ്രാഥമിക ചികിത്സ , ക്രൗഡ്​ മാനേജ്മ​െൻറ്​, ഹജ്ജിന്റെ ഇസ്​ലാമിക കര്‍മ ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ രിശീലനം നേടിയ വളണ്ടിയര്‍മാരാണ് എത്തിയിട്ടുളത്.
മലയാളികളെ കുടാതെ തമിഴ്നാട്, കര്‍ണാടക, അന്ധ്രപ്രദേശ്‌ എന്നിവിടങ്ങളില്‍ നിന്നുമുള്ള വളണ്ടിയര്‍മാര്‍ കൂടി തനിമ വളണ്ടിയര്‍മാർക്കൊപ്പം സേവനത്തിനുണ്ട്.  24 മണിക്കൂറും മൂന്നു ഷിഫ്​റ്റുകളിലായാണ്​ സേവനം. ഹാജി മാര്‍ക്ക് വഴികാണിക്കുക, അവശരായ ഹാജിമാരെ കല്ലേറ് കര്‍മങ്ങള്‍ക്ക് സഹായിക്കുക, രോഗികളെ  എത്തിക്കുക , മയ്യത്ത്സംസ്കരണത്തില്‍ സഹായിക്കുക, ഭക്ഷണം എത്തിച്ചു നല്‍കുക  തുടങ്ങിയവരാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍. സി.കെ നജീബ്, സി. എച്ച്​ ബഷീര്‍, സാജിദ് പറക്കല്‍, മുഹമ്മദ് അഷ്ഫാഖ്, ജാഫര്‍ എന്നവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകുന്നു. 

 വിഖായ ക്യാമ്പ് ഉണര്‍ന്നു 
മിന:  അസീസിയയിലെ വിഖായ ക്യാമ്പ് സി.എം  അലി മൗലവി നാട്ടുകല്‍ ഉദ്്ഘാടനം ചെയ്തു. എസ്.കെ.ഐ.സി  മക്ക പ്രസിഡൻറ് സലാഹുദ്ദീന്‍ വാഫി അധ്യക്ഷത വഹിച്ചു. ക്യാമ്പില്‍ നടന്ന പെരുന്നാള്‍ നിസ്‌കാരത്തിനും, പ്രസംഗത്തിനും അബൂബക്കര്‍ ദാരിമി ആലംപാടി നേതൃത്വം നല്‍കി. വിഖായ സൗദി നാഷണല്‍ കമ്മിറ്റി കോ ഒാഡിനേറ്റർ സുബൈര്‍ ഹുദവി, സൈനുല്‍ അബിദീന്‍ തങ്ങള്‍, മുനീര്‍ ഫൈസി, സവാദ് പേരാമ്പ്ര, ദില്‍ഷാദ് തലപ്പില്‍, മൊയ്തീന്‍കുട്ടി അരിമ്പ്ര എന്നിവര്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.   വിവിധ പ്രവിശ്യകളില്‍ നിന്നായി 600 ഒാളം  വളണ്ടിയര്‍മാരാണ്  മിനായിലെ   സേവനങ്ങൾക്കായി രംഗത്തിറങ്ങിയത്.

ആർ.എസ്​.സി വളണ്ടിയർമാരും രംഗത്ത്​
മിന:  രിസാല സ്​റ്റഡി സര്‍ക്കിളി​​െൻറ 1000 ത്തോളം വളണ്ടിയര്‍മാരാണ്​ മിനയിലുള്ളത്​. 200 ലധികം വരുന്ന ആദ്യസംഘം അറഫാദിനത്തി​​െൻറ രാത്രിതന്നെ കര്‍മ്മരംഗത്തിറങ്ങി. അറഫാ സംഗമം കഴിഞ്ഞു മുസ്ദലിഫയിലൂടെ മിനയിലെത്തിയ ഹാജിമാര്‍ കല്ലേറ് നിർവഹിക്കുന്നതിനായി ജംറകളിലേക്ക് നീങ്ങുമ്പോള്‍ തിക്കിലും തിരക്കിലും പ്രയാസ രഹിതമായി കർമങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍  ആര്‍.എസ്.സി വളണ്ടിയര്‍മാരുടെ സഹായമുണ്ടാകും.  

സജീവ സാന്നിധ്യമായി ഒ.​െഎ.സി.സി വളണ്ടിയർമാർ
 മക്ക: ഹജ്ജ് സേവനരംഗത്ത് സജീവ സാനിധ്യമായി ഒ.ഐ. സി.സി വളണ്ടിയർമാർ. ജിദ്ദ ഒ.ഐ.സി.സിക്ക് കീഴിൽ വിവിധ റീജനുകളിൽ നിന്നായി 250ലധികം വളണ്ടിയർമാർ ആണ് മിനായിൽ സേവനം നടത്തുന്നത്. 
 വഴിതെറ്റിയ ഹാജിമാരെ ട​െൻറുകളിൽ എത്തിക്കാനും ആവശ്യമായ വൈദ്യ സഹായം ലഭ്യമാക്കാനും ഇവർ മുന്നിലുണ്ടായിരുന്നു. ഒ.ഐ.സി.സി നേതാക്കളായ കെ.ടി.എ മുനീർ, റഷീദ്‌  കൊളത്തറ, ഷുക്കൂർ വക്കം, സഹീർ മാഞ്ഞാലി, ഫസലുല്ല, കെ. അബ്ദുൽ ഖാദർ, ബാബു അമ്പലപള്ളി, ഉസ്മാൻ കുന്നംകുളം  ദമ്മാം, ഹുസ്സൈൻ ജീസാൻ, താഹ ഖാനി ഹാഇൽ, അബ്്ദുൽ മജീദ്‌ നഹ എന്നിവർ നേതൃത്വം നൽകി. 

ഹാജിമാർക്ക് കൈത്താങ്ങായി ഫ്രറ്റേണിറ്റി ഫോറം 
മിന: ഹാജിമാർക്ക് കൈത്താങ്ങായി ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പ്രവർത്തകർ സജീവം. ട​െൻറുകൾ കൃത്യമായി മനസിലാക്കുന്നതിന് ശാസ്​ത്രീയമായി റൂട്ട് മാപ്പ് തയാറാക്കിയിരുന്നു. അസീസിയയിലെ താമസസ്​ഥലത്തേക്ക് നീങ്ങിയവരെ സഹായിക്കാനായി ഫോറം പ്രവർത്തകർ വിവിധ ബ്രാഞ്ചുകളിൽ നിലയുറപ്പിച്ചിരുന്നു. മക്ക മേഖലയിലെ പ്രവർത്തകരാണ് ഇവിടങ്ങളിൽ സജീവമായത്.  മിനായിൽ താൽക്കാലികമായി സജ്ജീകരിച്ച ഇന്ത്യൻ ഹജ്ജ് മിഷൻ ഓഫീസ്​ കേന്ദ്രീകരിച്ച് ഫ്രറ്റേണിറ്റി ഫോറം ഹെൽപ് ഡെസ്​കും ഒരുക്കിയിരുന്നു. കൂടാതെ പ്രത്യേക മെഡിക്കൽ സംഘത്തെയും ഏർപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:volunteer-saudi-gulf news
News Summary - volunteer-saudi-gulf news
Next Story