ദമ്മാമിൽ വോളിബാൾ ടൂർണമെന്റിന് തുടക്കം
text_fieldsദമ്മാം തെക്കേപ്പുറം വോളിബാൾ ആദ്യ മത്സരത്തിൽനിന്ന്
ദമ്മാം: ഫ്രൈഡേ ക്ലബ് ദമ്മാം സംഘടിപ്പിക്കുന്ന ഏഴാമത് തെക്കേപ്പുറം വോളിബാൾ ടൂർണമെന്റിന് റാക്ക ഇൻഡോർ കോർട്ടിൽ തുടക്കം കുറിച്ചു. ആദ്യവാര മത്സരത്തിൽ ലൈഫ് ലൈൻ ടൂൾസ്, അൽ അറൈഫിയെയും ടീം മാജേദ് ട്രേഡിങ്, ഓയിൽ ഫീൽഡിനെയും മിഡ് സൗത്ത്, എഫ്.സി.സിയെയും ലിനക്സ് സേഫ്റ്റി, ഓയിൽ ഫീൽഡിനെയും മിഡ് സൗത്ത്, ഓയിൽ കെമിനെയും നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി. ഫൈനലിൽ ആദ്യ സെറ്റിന് മുന്നിട്ടുനിന്ന വെൽകോമിനെ തുടരെ രണ്ടു സെറ്റുകൾ നേടി ഫ്രീഡം തോൽപിച്ച് ജേതാക്കളായി. സാബിത്ത്, ബാസിത്ത്, അക്ബർ, റഊഫ്, ജവാദ്, ഡാനിഷ്, വസീം, ഫദലു, സമീർ, അലി, സാലി എന്നിവർ നേതൃത്വം നൽകി.

