അഗ്നിപർവത ലാവ പ്രവാഹത്തെയും പച്ചപ്പണിയിച്ച് മഴ
text_fieldsഹാഇലിലെ അഗ്നിപർവതം പൊട്ടിയൊഴുകിയ ലാവ ഉറഞ്ഞ ‘ലാബ ലബദ’ താഴ്വരയെ മഴ പച്ചപ്പണിയിച്ചപ്പോൾ
ഹാഇൽ: നൂറ്റാണ്ടുകൾക്കു മുമ്പ് അഗ്നിപർവതം പൊട്ടിയൊഴുകിയ ലാവ പ്രവാഹത്തെ പോലും പച്ചപ്പണിയിച്ച് മഴ. ഹാഇൽ പ്രവിശ്യയുടെ തെക്കുപടിഞ്ഞാറുള്ള അൽ-ഷംലിയിലെ ‘ലാബ ലബദ’ എന്ന താഴ്വരയിലാണ് മഴ വസന്തം വിരിയിക്കുന്നത്. താഴ്വരയുടെ മധ്യഭാഗത്തിലുള്ള ‘അസ്ഫർ അൽ-ലുബൈദി’ എന്ന മലമുകളിൽ അഗ്നിശിലകൾ പൊട്ടിയൊഴുകിയ ഹൃദയാകൃതിയിലുള്ളതും അല്ലാത്തതുമായ കുഴികളിൽ മഴവെള്ളം നിറഞ്ഞ് തടാകങ്ങൾ രൂപപ്പെട്ടും പരിസരങ്ങളിൽ വിവിധതരം കാട്ടുചെടികളും പുൽമേടുകളും തളിർത്തുമാണ് കണ്ണിന് ആനന്ദം പകരും കാഴ്ചകളുണ്ടായിരിക്കുന്നത്.
ലാവയടിഞ്ഞ് കരിനിറത്തിൽ കിടക്കുന്ന മലമുകളിൽ അങ്ങിങ്ങ് പച്ചപ്പ് തളിർത്ത കാഴ്ച മനം കവരും. ഫോട്ടോഗ്രാഫർ അഹമ്മദ് അൽ-അൻസി ഡ്രോൺ കാമറയിൽ പകർത്തിയ ദൃശ്യങ്ങൾ പ്രമുഖ സൗദി ഓൺലൈൻ പത്രമായ അൽസബഖ് പ്രസിദ്ധീകരിച്ചതോടെ വൈറലായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

