Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവോ​യ്‌​സ് ഓ​ഫ് വേ​ൾ​ഡ്...

വോ​യ്‌​സ് ഓ​ഫ് വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ ഓ​ണം ഫെ​സ്​​റ്റ്​

text_fields
bookmark_border
വോ​യ്‌​സ് ഓ​ഫ് വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ    ഓ​ണം ഫെ​സ്​​റ്റ്​
cancel
camera_alt

വോ​യ്‌​സ് ഓ​ഫ് വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ യാം​ബു ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച 'ഓ​ണം ഫെ​സ്​​റ്റ്​ 2023' പ​രി​പാ​ടി

യാം​ബു: വോ​യ്‌​സ് ഓ​ഫ് വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ യാം​ബു ഏ​രി​യ ക​മ്മി​റ്റി ‘ഓ​ണം ഫെ​സ്​​റ്റ്​ 2023’ സം​ഘ​ടി​പ്പി​ച്ചു.

യാം​ബു അ​ൽ ന​ഖ്‌​ൽ റോ​ഡി​ലെ ന​ഖാ​തി ക​മ്പ​നി​ക്ക​ടു​ത്തു​ള്ള ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ പ്ര​വാ​സി​ക​ളി​ൽ ആ​വേ​ശ​ത്തി​ര​യി​ള​ക്കി. പ്ര​ശ​സ്ത മി​മി​ക്രി ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ ന​സീ​ബ് നേ​തൃ​ത്വം ന​ൽ​കി​യ മി​മി​ക്സ് പ​രേ​ഡ്, ജി​ദ്ദ​യി​ലെ ഗാ​യ​ക​രാ​യ ജ​മാ​ൽ പാ​ഷ, ആ​ശ ഷി​ജു എ​ന്നി​വ​ർ ന​യി​ച്ച ‘മ്യൂ​സി​ക് നൈ​റ്റ്’ ഗാ​ന​മേ​ള എ​ന്നി​വ ആ​ഘോ​ഷ പ​രി​പാ​ടി​ക്ക് പൊ​ലി​മ കൂ​ട്ടി. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ശ​ങ്ക​ർ എ​ള​ങ്കൂ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് പൂ​വ​ച്ച​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യാം​ബു​വി​ലെ വി​വി​ധ രാ​ഷ്ട്രീ​യ, സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്ത് അ​ബ്ദു​ൽ ക​രീം പു​ഴ​ക്കാ​ട്ടി​രി (കെ.​എം.​സി.​സി), സി​ബി​ൾ ഡേ​വി​ഡ് (ന​വോ​ദ​യ), സ​ഫീ​ൽ ക​ട​ന്ന​മ​ണ്ണ (പ്ര​വാ​സി വെ​ൽ​ഫെ​യ​ർ), അ​സ്‌​ക​ർ വ​ണ്ടൂ​ർ (ഒ.​ഐ.​സി.​സി) എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. നാ​ലു പ​തി​റ്റാ​ണ്ട​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി പ​ര​പ്പ​ത്തൊ​ടി മൊ​യ്തീ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

വോ​യ്‌​സ് ഓ​ഫ് വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ശി​ഹാ​ബ് പാ​ല​ക്കാ​ട് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി അ​ബ്ദു​ന്നാ​സ​ർ കു​റു​ക​ത്താ​ണി ന​ന്ദി​യും പ​റ​ഞ്ഞു. ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ബാ​ബു പി​ള്ള കു​ട്ട​നാ​ട്, അ​ന​സ് മ​ല​പ്പു​റം, മു​സ്ത​ഫ മ​ഞ്ചേ​ശ്വ​രം, ബ​ഷീ​ർ കൂ​ളി​മാ​ട് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:festonamworldfoundationVoice
News Summary - Voice of World Foundation Onam Fest
Next Story