വോയ്സ് ഓഫ് വേൾഡ് ഫൗണ്ടേഷൻ യാംബു ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsമുഹമ്മദ് ശിഹാബുദ്ദീൻ പാലക്കാട് (ചെയർ.)ബാബുപിള്ള കുട്ടനാട് ( പ്രസി.) അബ്ദുൽ നാസർ കുറുകത്താണി (ജന.സെക്ര.)
യാംബു: ‘വിനോദം, വിജ്ഞാനം, കാരുണ്യം’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്ന സൗഹൃദ കൂട്ടായ്മയായ ‘വോയ്സ് ഓഫ് വേൾഡ് ഫൗണ്ടേഷൻ’ യാംബു ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. ചെയർമാൻ മുഹമ്മദ് ശിഹാബുദ്ദീൻ പാലക്കാടിന്റെ അധ്യക്ഷതയിൽ യാംബു നഗാദി ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: മുഹമ്മദ് ശിഹാബുദ്ദീൻ പാലക്കാട് (ചെയർ.), ബാബുപിള്ള കുട്ടനാട് (പ്രസി.), മുജീബ് പൂവച്ചൽ, രഹ്ന ഹരീഷ് (വൈസ് പ്രസി.), അബ്ദുൽ നാസർ കുറുകത്താണി (ജന.സെക്ര.), ഷാജി മലപ്പുറം, ഫൗസിയ നാസർ (സെക്ര.), മുസ്തഫ മഞ്ചേശ്വരം (ട്രഷറർ), ഹരീഷ് ആലപ്പുഴ (സ്പോർട് കൺ.), സുധീഷ് പട്ടാമ്പി (ആട്സ് കൺ.), അനസ് മലപ്പുറം (ക്ഷേമകാര്യ കൺ.), ബഷീർ കൂളിമാട്, അനസ് ആറ്റിങ്ങൽ, സക്കീർ വെഞ്ഞാറമൂട്, ഫിറോസ് തിരുവനന്തപുരം, നിഖിൽ പയ്യന്നൂർ, റുക്കിയ കവലൂർ (എക്സി. അംഗങ്ങൾ).