വിദേശ ജോലിക്കാർക്ക് തൊഴിൽവൈദഗ്ധ്യ പരീക്ഷ നടത്തും
text_fieldsജിദ്ദ: സാേങ്കതിക രംഗത്തെ വിദേശി ജോലിക്കാർക്ക് തൊഴിൽ വൈദഗ്ധ്യ പരീക്ഷ (പ്രഫഷനൽ പരീക്ഷ) നടത്താൻ സൗദി എൻജിനീയറിങ് കൗൺസിലിന് മുനിസിപ്പൽ ഗ്രാമകാര്യ മന്ത്രി ഇൻചാർജ് മാജിദ് ബിൻ അബ്ദുല്ല അൽഹുഖൈൽ നിർദേശം നൽകി. എൻജിനീയറിങ് ജോലികൾ ചെയ്യുന്നവർക്ക് പ്രഫഷനൽ പരീക്ഷ നടത്താൻ ആവശ്യമായ നടപടികൾ ഒരുക്കാൻ കൗൺസിലിന് ചുമതല നൽകി. എൻജിനീയർമാർക്ക് മികവുറ്റ പരിശീലനം നൽകുന്നതിലുള്ള കൗൺസിലിെൻറ കഴിവ് കണക്കിലെടുത്താണ് ഇൗ അധിക ചുമതലകൂടി നൽകിയത്.
അക്കാദമിക് യോഗ്യതകളും പ്രവൃത്തിപരിചയവും പരിശോധിക്കാനും വിലയിരുത്താനും ഗുണനിലവാരവും കാര്യക്ഷമതയും ഉയർത്താനും വിവിധ പ്രഫഷനൽ പരീക്ഷകളിലൂടെ കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു.
ഭാവി തലമുറകൾക്കുകൂടി ഗുണപരമായ രീതിയിൽ പൊതുജനത്തിെൻറ അഭിലാഷങ്ങൾക്കും ആവശ്യങ്ങൾക്കും അനുസൃതമായ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കാനും നഗരങ്ങളിലെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കും.
വിഷൻ 2030 ലക്ഷ്യമിട്ട് വിവിധ പദ്ധതികളാണ് മന്ത്രാലയം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിന് പ്രഫഷനലുകളായ ആളുകൾ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. ഇവർ ഉൽപാദനക്ഷമതയുടെ ഭാഗമാണെന്നും മന്ത്രാലയം കരുതുന്നു.
മാനുഷിക മൂലധനം ശക്തിപ്പെടുത്താനും ഇത് ആവശ്യമാണ്. അതോടൊപ്പം തൊഴിലാളികളുടെ കഴിവുകൾ ഉയർത്താനും വിനിയോഗിക്കാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
