വി.എം.ബി. ഫൈസലിന് മലപ്പുറം ജില്ല കെ.എം.സി.സി യാത്രയയപ്പ് നൽകി
text_fieldsപ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന വി.എം.ബി. ഫൈസലിന് ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി കമ്മിറ്റിയുടെ ഉപഹാരം ഹബീബ് കല്ലൻ കൈമാറുന്നു
ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന, സാമൂഹിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിച്ചിരുന്ന, ജിദ്ദ പൊന്നാനി മണ്ഡലം കെ.എം.സി.സിയുടെ ജനറൽ സെക്രട്ടറിയായിരുന്ന വി.എം.ബി. ഫൈസലിന് ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി കമ്മിറ്റി യാത്രയയപ്പ് നൽകി. ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ അദ്ദേഹത്തിനുള്ള ഉപഹാരം കൈമാറി.
ആക്ടിങ് പ്രസിഡന്റ് സീതി കൊളക്കാടൻ അധ്യക്ഷത വഹിച്ചു. മറ്റു ഭാരവാഹികളായ ജലാൽ തേഞ്ഞിപ്പലം, വി.വി. അഷ്റഫ്, അബ്ബാസ് വേങ്ങൂർ, സുൽഫിക്കർ ഒതായി എന്നിവർ സംസാരിച്ചു. ജിദ്ദ പൊന്നാനി കെ.എം.സി.സി മണ്ഡലം ഭാരവാഹികളായ കരീം ഷാ വെളിയംകോട്, ലത്തീഫ് പൊന്നാനി, സാദിഖ് താനൂർ എന്നിവർ പങ്കെടുത്തു. ഇല്യാസ് കല്ലിങ്ങൽ സ്വാഗതവും സാബിൽ മമ്പാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

