Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവ്ലാദിമിർ പുടിനെ സൽമാൻ...

വ്ലാദിമിർ പുടിനെ സൽമാൻ രാജാവും കിരീടാവകാശിയും അഭിനന്ദിച്ചു

text_fields
bookmark_border
vladimar putin
cancel

റി​യാ​ദ്​: വീ​ണ്ടും റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ്ലാ​ദി​മി​ർ പു​ടി​നെ സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും അ​ഭി​ന​ന്ദി​ച്ചു. താ​ങ്ക​ൾ​ക്കും റ​ഷ്യ​യി​ലെ ജ​ന​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യു​മു​ണ്ടാ​കാ​ൻ ആ​ശം​സി​ക്കു​ക​യാ​ണെ​ന്ന്​ പു​ടി​ന്​ അ​യ​ച്ച സ​ന്ദേ​ശ​ത്തി​ൽ സ​ൽ​മാ​ൻ രാ​ജാ​വ്​ പ​റ​ഞ്ഞു.

ഇ​രു സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളും ജ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ന്ന​തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ചു. അ​ത് എ​ല്ലാ മേ​ഖ​ല​ക​ളി​ലും ശ​ക്തി​പ്പെ​ടു​ത്താ​നും വി​ക​സി​പ്പി​ക്കാ​നും എ​ല്ലാ​വ​രും ശ്ര​മി​ക്കു​ന്നു​വെ​ന്നും സ​ന്ദേ​ശ​ത്തി​ൽ സ​ൽ​മാ​ൻ രാ​ജാ​വ്​ പ​റ​ഞ്ഞു. കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും പു​ടി​നും റ​ഷ്യ​യി​ലെ ജ​ന​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ സ​മൃ​ദ്ധി​യും പു​രോ​ഗ​തി​യും വി​ജ​യ​വു​മു​ണ്ടാ​ക​​ട്ടെ എ​ന്ന്​ ആ​ശം​സി​ച്ചു സ​​ന്ദേ​ശ​മ​യ​ച്ചു. കൂ​ടാ​തെ പു​ടി​നെ ഫോ​ണി​ൽ വി​ളി​ച്ച്​ നേ​രി​ട്ടും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vladimir putinRussian PresidentSaudi News
News Summary - Vladimir Putin was congratulated by King Salman and the Crown Prince
Next Story