വി.കെ. റഊഫിന് കെ.എം.സി.സി യാത്രയയപ്പ് നൽകി
text_fieldsപ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന വി.കെ. റഊഫിന് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ വി.പി. മുസ്തഫ, അബൂബക്കർ അരിമ്പ്ര എന്നിവർ ഉപഹാരം കൈമാറുന്നു
ജിദ്ദ: 40 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന ജിദ്ദ കേരളൈറ്റ്സ് ഫോറം ഭാരവാഹിയും ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരിയുമായ വി.കെ. റഊഫിന് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി. ആക്ടിങ് പ്രസിഡൻറ് വി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. നിസാം മമ്പാട്, കെ.ടി.എ. മുനീർ, പി.പി.എ. റഹീം, ഷിബു തിരുവനന്തപുരം, ഖിസ്മത്ത് മമ്പാട്, സക്കീർ ഹുസൈൻ എടവണ്ണ, സത്താർ കണ്ണൂർ, പി.സി.എ. റഹ്മാൻ, എ.കെ. മുഹമ്മദ് ബാവ, ഹബീബ് കല്ലൻ, ഇല്യാസ് കല്ലിങ്ങൽ എന്നിവർ സംസാരിച്ചു.
അബൂബക്കർ അരിമ്പ്ര, വി.പി. മുസ്തഫ എന്നിവർ ഉപഹാരം കൈമാറി. ജിദ്ദയിലെ മലയാളി പ്രവാസികളുടെ പൊതുപ്രശ്നങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് കെ.എം.സി.സിയോടൊെത്താരുമിച്ചു പ്രവർത്തിക്കാനായതിൽ സന്തോഷമുണ്ടെന്നും പൊതുപ്രശ്നങ്ങളിൽ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് കഴിഞ്ഞ കാലങ്ങളിലെന്നപോലെ എന്നും മലയാളി സമൂഹമെന്ന നിലയിൽ ഒരുമിച്ച് മുന്നോട്ടുപോവണമെന്നും വി.കെ. റഊഫ് മറുപടിപ്രസംഗത്തിൽ പറഞ്ഞു.

