വി.കെ. ഇബ്രാഹിം കുഞ്ഞ്
text_fieldsകെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച വി.കെ.
ഇബ്രാഹിം കുഞ്ഞ് അനുസ്മരണ പരിപാടി അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: മുൻ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറുമായിരുന്ന വി.കെ. ഇബ്രാഹിം കുഞ്ഞിെൻറ വേർപാടിൽ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി അനുസ്മരണ സമ്മേളനവും പ്രാർത്ഥനാ സദസും സംഘടിപ്പിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്ന നിലയിൽ വി.കെ. ഇബ്രാഹിം കുഞ്ഞിെൻറ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ കേരളത്തിെൻറ പുരോഗതിയിൽ നിർണായകമായതായും അടിസ്ഥാന സൗകര്യ വികസനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചുതായും അനുസ്മരണ സദസ്സ് അഭിപ്രായപ്പെട്ടു.ജനാധിപത്യ മൂല്യങ്ങളും സാമൂഹിക നീതിയും ഉയർത്തിപ്പിടിക്കുന്നതിൽ അദ്ദേഹം കാട്ടിയ ജാഗ്രത മാതൃകാപരമായിരുന്നു. ചന്ദ്രിക ദിനപത്രത്തിെൻറ ഡയറക്ടർ ബോർഡ് അംഗമെന്ന നിലയിൽ മാധ്യമരംഗത്തും പാർട്ടി ആശയപ്രചാരണത്തിലും അദ്ദേഹം നൽകിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും അനുസ്മരണ യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.
അനുസ്മരണ യോഗം കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ട്രഷറർ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് സി.കെ. അബ്ദുൽ റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. നാസർ എടവനക്കാട് അനുസ്മരണ പ്രഭാഷണം നടത്തി. ഇസ്മാഈൽ മുണ്ടക്കുളം, മജീദ് പുകയൂർ, കെ.എ.ടി.എഫ് മലപ്പുറം ജില്ല പ്രസിഡൻറ് ഹമീദലി മാസ്റ്റർ, കെ.എം.സി.സി ദമ്മാം മലപ്പുറം ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി ജൗഹർ കുനിയിൽ, ഹുസൈൻ കരിങ്കറ, ഇബ്രാഹിം കൊല്ലി, നൗഫൽ ഉള്ളാടൻ, നസീർ ആലപ്പുഴ, നൗഷാദ് ചപ്പാരപ്പടവ്, റഷീദ് എറണാകുളം, വഹാബ് കോട്ടക്കൽ എന്നിവർ സംസാരിച്ചു. മുഹമ്മദലി മുസ്ലിയാർ പ്രാർഥന നടത്തി. വി.പി. മുസ്തഫ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

