വി.കെ. ഇബ്രാഹിം കുഞ്ഞിെൻറ നിര്യാണം: കെ.എം.സി.സി അനുശോചിച്ചു
text_fieldsജുബൈൽ ഹോസ്പിറ്റൽ ഏരിയ കെ.എം.സി.സി സംഘടിപ്പിച്ച വി.കെ. ഇബ്രാഹിം കുഞ്ഞ് അനുശോചനയോഗം
ജുബൈൽ: കഴിഞ്ഞ ദിവസം അന്തരിച്ച മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണത്തിൽ ജുബൈൽ ഹോസ്പിറ്റൽ ഏരിയ കെ.എം.സി.സി അനുശോചന യോഗം സംഘടിപ്പിച്ചു. ഈസ്റ്റേൺ പ്രൊവിൻസ് എറണാകുളം ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറിയും ജുബൈൽ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറുമായ ഷിബു കവലയിൽ യോഗത്തിൽ അനുശോചന പ്രഭാഷണം നടത്തി.
ഇബ്രാഹിം കുഞ്ഞുമായി വ്യക്തിപരമായുണ്ടായിരുന്ന അടുത്ത ബന്ധവും, മന്ത്രിയായിരിക്കെ താൻ സമ്മാനിച്ച പേന അദ്ദേഹം ഏറെക്കാലം സൂക്ഷിച്ചതും, കഴിഞ്ഞ അവധിയിൽ നാട്ടിൽ ചെന്ന് കണ്ടതുമടക്കമുള്ള ഓർമകൾ അദ്ദേഹം പങ്കുവെച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെ അദ്ദേഹം നടപ്പാക്കിയ വിവിധ പദ്ധതികളും പാർട്ടിക്കും കേരളത്തിനും നൽകിയ സംഭാവനകളും ഷിബു കവലയിൽ അനുസ്മരിച്ചു.
തുടർന്ന് ഈസ്റ്റേൺ പ്രൊവിൻസ് ജോയിൻറ് സെക്രട്ടറി ശിഹാബ് കൊടുവള്ളി, ജുബൈൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ വെട്ടുപാറ, ഏരിയ കമ്മിറ്റി ചെയർമാൻ നൗഷാദ് ബിച്ചു എന്നിവർ സംസാരിച്ചു. ഹോസ്പിറ്റൽ ഏരിയ ആക്ടിങ് പ്രസിഡൻറ് യാസർ മണ്ണാർക്കാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശാമിൽ ആനിക്കാട്ടിൽ സ്വാഗതവും ട്രഷറർ മജീദ് ചാലിയം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

