വി.കെ. അബ്ദുൽ റഊഫിന് ജിദ്ദ കേരളൈറ്റ്സ് ഫോറം യാത്രയയപ്പ് നൽകി
text_fieldsവി.കെ. അബ്ദുൽ റഊഫിനുള്ള ജിദ്ദ കേരളൈറ്റ്സ് ഫോറത്തിെൻറ ഉപഹാരം ഭാരവാഹികൾ സമ്മാനിക്കുന്നു
ജിദ്ദ: നാലു പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന വി.കെ. അബ്ദുൽ റഊഫിന് ജിദ്ദ കേരളൈറ്റ്സ് ഫോറം (ജെ.കെ.എഫ്) യാത്രയയപ്പ് നൽകി. ജെ.കെ.എഫിെൻറ സ്ഥാപകരിൽ പ്രധാനിയും നീണ്ട കാലം ചെയർമാനും ജനറൽ കൺവീനറുമായി പ്രവർത്തിച്ചയാളായിരുന്നു വി.കെ. അബ്ദുൽ റഊഫ്. പ്രവാസി വ്യവസായ പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും നാട്ടിൽ നിന്നും മുൻ ജിദ്ദ പ്രവാസികളും ഓൺലൈൻ യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തു. ജെ.കെ.എഫ് സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ ചേർന്ന് അദ്ദേഹത്തിനുള്ള ഉപഹാരം കൈമാറി. അഹമ്മദ് പാളയാട്ട് യോഗം ഉദ്ഘാടനം ചെയ്തു. കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു.
വി.പി. മുഹമ്മദ് അലി, ആലുങ്ങൽ മുഹമ്മദ്, പി.പി. റഹീം, കെ.എം. ശരീഫ് കുഞ്ഞു, ശ്രീകുമാർ മാവേലിക്കര, പി.കെ. അബ്ദുൽ സലാം, അബൂബക്കർ അരിമ്പ്ര, ശ്രീജിത്ത് കണ്ണൂർ, പി.എ. അബ്ദുറഹ്മാൻ, ഹസ്സൻ ചെറൂപ്പ, സീക്കോ ഹംസ, സി.എച്ച്. ബഷീർ, പി.എം.എ. ജലീൽ, ഇസ്മാഇൗൽ കല്ലായി, വി.പി. മുസ്തഫ, പി.എം. മായിൻ കുട്ടി, നൗഷാദ് അടൂർ, സത്താർ കണ്ണൂർ, കിസ്മത്ത് മമ്പാട്, മിർസ ശരീഫ്, അബ്ബാസ് ചെമ്പൻ, മൻസൂർ ഫറൂഖ്, നസീർ ബാവ കുഞ്ഞു, കെ.പി.എം. സക്കീർ, അബ്ദുൽ മജീദ് നഹ, ശങ്കർ എളങ്കൂർ, റഫീഖ് പത്തനാപുരം, പ്രവീൺ പിളള, ജമാൽ, ഹിഫ്സുറഹ്മാൻ, ദാസ്മോൻ തോമസ് കോട്ടയം, മമ്മദ് പൊന്നാനി, എബി ചെറിയാൻ പത്തനംതിട്ട, സഹീർ മാഞ്ഞാലി, കബീർ കൊണ്ടോട്ടി, സമദ് കിണാശ്ശേരി, ബാദുഷ, റഹീം ഒതുക്കുങ്ങൽ, മുജീബ് എ.ആർ നഗർ, ഗഫൂർ പൂങ്ങാടൻ, അലി തേക്കുതോട്, ചെമ്പൻ അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
വി.കെ. അബ്ദുൽ റഊഫിെൻറ പ്രവാസ ചിത്രങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിഡിയോ പ്രസേൻറഷൻ മനോജ് മാത്യു അവതരിപ്പിച്ചു. ജീവിതാനുഭവത്തിെൻറ വെളിച്ചത്തിൽ നാട്ടിലും പ്രവാസികളുടെ ഉന്നമനത്തിനായിരിക്കും താൻ മുൻഗണന നൽകുകയെന്ന് മറുപടി പ്രസംഗത്തിൽ വി.കെ. അബ്ദുൽ റഊഫ് പറഞ്ഞു. ഷിബു തിരുവനന്തപുരം സ്വാഗതവും സാക്കിർ ഹുസൈൻ എടവണ്ണ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

