'വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി ജനകീയ നേതാവ്'
text_fieldsവി.കെ. അബ്ദുല്‍ ഖാദര്‍ മൗലവിയുടെ വേര്‍പാടില്‍ കിഴക്കന്‍ പ്രവിശ്യ കെ.എംസി.സി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ മാലിക് മഖ്ബൂൽ സംസാരിക്കുന്നു
ദമ്മാം: സംസ്ഥാന മുസ്ലിം ലീഗിെൻറ വൈസ് പ്രസിഡൻറായിരുന്ന വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവിയുടെ വേര്‍പാടില്‍ കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി അനുശോചന യോഗവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു. മത സാമൂഹിക ജീവകാരുണ്യ രംഗത്ത് സാധാരണക്കാര്‍ക്കൊപ്പം നടന്ന ജനകീയ നേതാവിനെയാണ് കേരളീയ പൊതുരംഗത്തിന് നഷ്ടമായതെന്ന് അഭിപ്രായപ്പെട്ടു. പ്രവിശ്യ കെ.എം.സി.സി വൈസ് പ്രസിഡൻറ് അഷ്റഫ് ഗസാല്‍ അധ്യക്ഷത വഹിച്ചു.
സൗദി കെ.എം.സി.സി ദേശീയ സെക്രട്ടേറിയറ്റ് അംഗം മാലിക്ക് മക്ബൂല്‍ ആലുങ്കല്‍ അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുറഹ്മാന് അറക്കല്‍ മൗലവി, കണ്ണൂര്‍ ജില്ല കെ.എം.സി.സി ഭാരവാഹികളായ അഷ്റഫ് കുമരത്തൂര്, ഹബീബ്, ഹമീദ് വടകര എന്നിവര്‍ സംസാരിച്ചു. ബഷീര്‍ ബാഖവി ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും മാമു നിസാര്‍ കോടമ്പുഴ നന്ദിയും പറഞ്ഞു. കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി ഭാരവാഹികളായ അബ്ദുല്‍ അസീസ് എരുവാട്ടി, ഖാദര്‍ വാണിയമ്പലം, സിദ്ദീഖ് പാണ്ടികശാല എന്നിവര്‍ നേതൃത്വം നല്കി.

