വി.കെ. അബ്ദുൽ കാദർ സ്മാരക ഇന്റർനാഷനൽ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു
text_fieldsവി.കെ. അബ്ദുൽ കാദർ സ്മാരക ഇന്റർനാഷനൽ ബാഡ്മിന്റൺ ടൂർണമെന്റിലെ ജേതാക്കൾ
റിയാദ്: കെ.എം.സി.സി കണ്ണൂർ ജില്ലാകമ്മിറ്റിയുടെ ‘തസ്വീദ്’ കാമ്പയിനിന്റെ ഭാഗമായി വി.കെ. അബ്ദുൽ കാദർ സ്മാരക ഇന്റർനാഷനൽ ബാഡ്മിൻറൺ ടൂർണമെന്റ് സംഘടിപ്പിച്ചു. റിയാദിലെ ഗ്രീൻ ക്ലബ് ബാഡ്മിന്റൺ കോർട്ടിൽ നടന്ന മത്സരത്തിൽ സൗദിയിലെയും മറ്റു ജി.സി.സി രാഷ്ട്രങ്ങളിലെയും 350ഓളം കളിക്കാർ വിവിധ കാറ്റഗറികളിൽ മാറ്റുരച്ചു.
23ഓളം കാറ്റഗറിയിലായി നടന്ന ടൂർണമെന്റിൽ ഏറ്റവും ആവേശകരമായ ചാമ്പ്യൻഷിപ്പ് ട്രോഫി വിഭാഗത്തിൽ ബഹ്റൈനിൽനിന്നുള്ള ജെഫിൻ ജെസ്, മുഹമ്മദ് ആശിഖ് എന്നിവരെ പരാജയപ്പെടുത്തി സൗദി നാഷനൽ ബാഡ്മിന്റൺ ടീം പ്ലയർ ഫിദാൻ സാജിദും സിന്മർ ബാഡ്മിന്റൺ ക്ലബ് അംഗം ആമിർ ആസിമും ജേതാക്കളായി.
റിയാദിലെ പ്രമുഖ ബാഡ്മിന്റൺ ക്ലബുകളായ ഗ്രീൻ ക്ലബ്, റായീദ് സ്പോർട്സ് ക്ലബ്, സിൻമാർ ക്ലബ്, ഐ.ബി.സി തുടങ്ങിയവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച ടൂർണമെന്റിന് ഡയറക്ടർ മഖ്ബൂൽ മണലോയി നേതൃത്വം നൽകി. ഗ്രീൻ ക്ലബ് പ്ലേയേഴ്സിന്റെയും ടെക്നിക്കൽ ടീമിന്റെയും പിന്തുണയോടെ നടന്ന ടൂർണമെന്റ് റിയാദിലെ പൊതുസമൂഹത്തിന് പ്രഫഷനൽ ടൂർണമെന്റ് വീക്ഷിച്ച അനുഭവമാണ് സമ്മാനിച്ചത്.
സൗദി നാഷനൽ കെ.എം.സി.സി വൈസ് പ്രസിഡന്റ് വി.കെ. മുഹമ്മദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ ജില്ല പ്രസിഡന്റ് വി.പി. അൻവർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.ടി.പി. മുക്താർ സ്വാഗതവും സെക്രട്ടറി സിദ്ദിഖ് കല്യാശ്ശേരി നന്ദിയും പറഞ്ഞു.
നാഷനൽ കമ്മിറ്റി സ്പോർട്സ് വിങ് കൺവീനർ മുജീബ് ഉപ്പട, റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നേതാക്കളായ മജീദ് പെരുമ്പ, അബ്ദുൽ റഹ്മാൻ ഫറൂഖ്, നജീബ് നെല്ലാങ്കണ്ടി, മഖ്ബൂൽ മണലോയി, പ്രോഗ്രാം അഡ്വൈസർ ഷാഹിദ്, റായിദ് സ്പോർട്സ് ഡയറക്ടർ ഹാരിഫ്, ഗ്രീൻ ക്ലബ് ഡയറക്ടർ മുഹമ്മദ് കണ്ടക്കൈ, ജില്ലാ കെ.എം.സി.സി ചെയർമാൻ റസാക്ക് വളക്കൈ, ഓർഗനൈസിങ് സെക്രട്ടറി മെഹ്ബൂബ് ചെറിയവളപ്പ്, കെ.ടി. അബൂബക്കർ, മുഹമ്മദ് കുട്ടി, ലിയാകത്ത് നീർവേലി, ഹുസൈൻ കുപ്പം, ഷെരീഫ് തിലാനൂർ, അബ്ദുറഹ്മാൻ കൊയ്യോട്, സ്പോർട്സ് വിങ്ങ് ചെയർമാൻ കെ.പി. നൗഷാദ്, മുഹമ്മദ് ഷബാബ്, ടി.കെ. റാഫി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
വിവിധ കാറ്റഗറികളിലെ ട്രോഫികൾ കൈമാറുകയും ചെയ്തു. ബഷീർ നാലകത്ത്, ജസീർ തലശ്ശേരി, ഗുലാം പാനൂർ, സാബിത്ത് വേങ്ങാട്, സമീർ കണ്ണാടിപ്പറമ്പ, ജാഫർ സാദിഖ്, ഫുആദ് ചേലേരി, ഷംഷീദ് മട്ടന്നൂർ, ബഷീർ പിണറായി, മഹ്റൂഫ് കടാങ്കോട്, ഇക്ബാൽ കണ്ണൂർ, പ്രമോദ് ഇരിക്കൂർ, അബ്ദുല്ല കവ്വായി, നിഷാദ് ധർമടം, കാസിം പന്നിയൂർ, റഷീദ് പാപ്പിനിശ്ശേരി, സയ്യാൻ ലിയാകത്ത് അലി, സലീം കണ്ണൂർ തുടങ്ങിയവർ വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

