Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മസ്തിഷ്കാഘാതം: വിഴിഞ്ഞം സ്വദേശി ജിസാനിൽ മരിച്ചു

text_fields
bookmark_border
മസ്തിഷ്കാഘാതം: വിഴിഞ്ഞം സ്വദേശി ജിസാനിൽ മരിച്ചു
cancel
camera_alt

ഇസ്മാഈൽ മുഹമ്മദ് കണ്ണ്

Listen to this Article

ജീസാൻ: മസ്തികാഘാതം മൂലം തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി ഇസ്മാഈൽ മുഹമ്മദ് കണ്ണ് (56) ജീസാൻ ബിൻ നാസർ ആശുപത്രിയിൽ മരിച്ചു. കഴിഞ്ഞ ദിവസം കടുത്ത തലവേദനയും ദേഹാസ്വാസ്ഥ്യവും മൂലം ജീസാനിലെ സ്വകാര്യ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് ബിൻ നാസർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

28 വർഷമായി ജീസാൻ - ഫർസാൻ കടൽ പാതയിൽ യാത്രക്കായുള്ള സ്പീഡ് ബോട്ട് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മൂന്നു മാസം മുമ്പാണ് അവധി കഴിഞ്ഞു നാട്ടിൽനിന്ന് തിരിച്ചെത്തിയത്. മൃതദ്ദേഹം ജീസാൻ ബിൻ നാസർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ജീസാൻ ആർട്ട്​ ലവേഴ്​സ്​ അസോസിയേഷൻ (ജല)യുടെ ഫിഷ് മാർക്കറ്റ് യൂനിറ്റ് കമ്മിറ്റി അംഗമായിരുന്നു. താഹ കൊല്ലേത്ത്, ജല ജനറൽ സെക്രട്ടറി വെന്നിയൂർ ദേവൻ, ഏരിയ സെക്രട്ടറി അജിതൻ അവിനപ്പുള്ളി എന്നിവരുടെ മേൽനോട്ടത്തിൽ മൃതദേഹം ജിസാനിൽ ഖബറടക്കുന്നതിനുള്ള നിയമ നടപടികൾ നടക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vizhinjam native died in saudi
Next Story