Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇഖാമ കാലാവധി...

ഇഖാമ കാലാവധി കഴിഞ്ഞാലും ആശ്രിതരുടെ സന്ദർശകവിസ പുതുക്കാം

text_fields
bookmark_border
ഇഖാമ കാലാവധി കഴിഞ്ഞാലും ആശ്രിതരുടെ സന്ദർശകവിസ പുതുക്കാം
cancel

ബുറൈദ: പ്രവാസികളുടെ ഇഖാമയുടെ കാലാവധി അവസാനിക്കുന്നത് സന്ദർശനവിസയിൽ സൗദിയിലുള്ള കുടുംബാംഗങ്ങളുടെ വിസ പുതുക്കുന്നതിന് തടസ്സമല്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) സ്ഥിരീകരിച്ചു. തങ്ങളുടെ ഇഖാമയുടെ കാലാവധി തീരുന്നത് തത്സമയം രാജ്യത്ത് കഴിയുന്ന ആശ്രിതരുടെ സന്ദർശനവിസ നീട്ടുന്നതിന് തടസ്സമാകുമോ എന്ന അന്വേഷണത്തോട് പ്രതികരിക്കവെയാണ് ജവാസത്ത് ഇക്കാര്യം അറിയിച്ചത്.

സൗദി അറേബ്യയിൽ ആദ്യമായി ജോലിക്കെത്തിയ ഗാർഹിക തൊഴിലാളികളെ സ്വീകരിക്കാനുള്ള ഉത്തരവാദിത്തം ഗൃഹനാഥനല്ല, റിക്രൂട്ട്‌മെന്റ് ഏജൻസിക്കാണെന്നും ജവാസത്ത് വ്യക്തമാക്കി. അതേസമയം, എക്‌സിറ്റ് റീ എൻട്രി വിസയിൽ മടങ്ങിയെത്തിയവരുടെ ഉത്തരവാദിത്തം തൊഴിലുടമക്കായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IqamaVisitor visa
News Summary - Visitor visa of dependents can be renewed even after the expiry of Iqama period
Next Story