Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസന്ദർശക പ്രവാഹം; യാംബു...

സന്ദർശക പ്രവാഹം; യാംബു പുഷ്പമേള ഏപ്രിൽ 30 വരെ നീട്ടി

text_fields
bookmark_border
സന്ദർശക പ്രവാഹം; യാംബു പുഷ്പമേള ഏപ്രിൽ 30 വരെ നീട്ടി
cancel
camera_alt

യാംബു പുഷ്പമേള നഗരിയിൽ നിന്നുള്ള കാഴ്​ച  -ഫോട്ടോ: സഫീർ വെള്ളേകാട്ടിൽ

യാംബു: സന്ദർശകരുടെ ആധിക്യം പരിഗണിച്ച്​ യാംബു പുഷ്​മമേള ഏപ്രിൽ 30 വരെ നീട്ടി. മാർച്ച് ഒമ്പതിന് സമാപിക്കേണ്ട മേളയാണ്​ 52 ദിവസം കൂടി നീട്ടിയതായി റോയൽ കമീഷൻ സമൂഹ മാധ്യമമായ എക്‌സിലൂടെ അറിയിച്ചത്​. മറ്റ്​ ഗൾഫ്​ രാജ്യങ്ങളിൽ നിന്നടക്കം പതിനായിരങ്ങളാണ് മേളക്ക് എത്തിക്കൊണ്ടിരുന്നത്​. മുൻകാലങ്ങളെ അപേക്ഷിച്ച്​ മലയാളികളും വൻതോതിലെത്തി. ദശലക്ഷത്തിലേറെ സന്ദർശകർ ഇതിനകം പുഷ്പമേള കാണാനെത്തിയതായി സംഘാടകർ അറിയിച്ചു.

മൂന്ന് ലോക റെക്കോഡുകൾ നേടിയ മേള ഇതിനകം ലോകശ്രദ്ധ നേടിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പൂക്കൊട്ട, പൂക്കൾ കൊണ്ടെഴുതിയ ഏറ്റവും വലിയ വാക്ക്, ഏറ്റവും വലിയ റോക്കറ്റി​ന്റെ മാതൃക എന്നിവയാണ്​ ​ആഗോള അംഗീകാരം നേടിയത്​. വിശാലമായ പൂപരവതാനിക്ക് നേ​രത്തെ​ രണ്ടുതവണ ഗിന്നസ് റെക്കോർഡ് ലഭിച്ചിരുന്നു. യാംബു-ജിദ്ദ ഹൈവേ റോഡിനോട്​ ചേർന്നുള്ള അൽ മുനാസബാത്ത് പാർക്കിലാണ്​ പുഷ്​പമേള നടക്കുന്നത്​.

പൂക്കളുടെ വർണാഭമായ കാഴ്​ചകൾ തൊട്ടടുത്ത്​ നിന്ന്​ ആസ്വദിക്കാൻ കഴിയുംവിധമാണ്​ ഇത്തവണ സന്ദർശകർക്കുള്ള നടപ്പാതകൾ ഒരുക്കിയിരിക്കുന്നത്​. സ്വദേശി യുവതീയുവാക്കളുടെ വർധിച്ച സാന്നിധ്യവും സജീവതയും മുമ്പത്തേക്കാൾ ഈ വർഷം മേളയിലെങ്ങും പ്രകടമാണ്. സ്വദേശത്തെയും വിദേശങ്ങളിലെയും പ്രശസ്ത കമ്പനികളുടെ വൈവിധ്യമാർന്ന പവലിയനുകളുമുണ്ട്​. അവിടങ്ങളിലും സന്ദർശകരുടെ നല്ല തിരക്കാണ്​. രുചിഭേദങ്ങളുടെ ഫുഡ് കോർട്ടും വൈകുന്നേരങ്ങളിൽ സൗദി സാംസ്കാരിക വകുപ്പ്​ ഒരുക്കുന്ന കലാപരിപാടികളും ആളുകളെ ആകർഷിക്കുന്നുണ്ട്​.


റീ സൈക്കിൾ ഗാർഡൻ, ടെക്നോളജി ആൻഡ്​ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കോർണർ, ചിൽഡ്രൻസ് പാർക്ക്, ട്രാഫിക് സേഫ്റ്റി വില്ലേജ്, ഉല്ലാസകേന്ദ്രങ്ങൾ, പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും പാർക്കുകൾ, പൂക്കൾ കൊണ്ട്​ നിർമിച്ച കുന്നുകൾ തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

വൈകീട്ട്​ നാല് മുതൽ പുലർച്ചെ 2.30 വരെ മേള സന്ദർശിക്കാം. 11.50 റിയാലി​െൻറ ഒറ്റടിക്കറ്റ്​ കൊണ്ട്​ എല്ലാ ദിവസവും മേളയി​ൽ പ്രവേശിക്കാം. https://yanbuflowerfestival.com.sa/en എന്ന ലിങ്കിൽനിന്ന്​ ടിക്കറ്റെടുക്കാം. രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yambu flower festival
News Summary - Visitor flow; The Yambu Flower Festival has been extended till April 30
Next Story